താരങ്ങളെ പിന്നിലാക്കി ഫിനിഷിങ് ലൈന്‍ പിന്നിട്ട ക്യാമറാമാന്‍ താരമായി. ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഡാറ്റോങ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന കായിക മത്സരത്തിനിടയിലാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്.
മത്സരം തുടങ്ങിയപ്പോള്‍ തന്നെ ക്യാമറയുമായി ക്യാമറാമാന്‍ മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ ഓടാന്‍ തുടങ്ങി. മത്സരാര്‍ഥികളേക്കാള്‍ അല്‍പം മുമ്പിലാണ് വീഡിയോഗ്രാഫര്‍ ഓട്ടം തുടങ്ങിയതെങ്കിലും പതുക്കെ അവരുടെ വേഗത കൂടി. താരങ്ങളെ വളരെ ദൂരം പിന്നിലാക്കി ഫിനിഷിങ് ലൈന്‍ തൊട്ടു. അതു മാത്രമല്ല, ആ അവരുടെ കൈയിലുണ്ടായിരുന്ന ക്യാമറയുടെ ഭാരം നാല് കിലോഗ്രാമായിരുന്നു. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ഓട്ടമത്സരത്തിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി തന്നെയായ ക്യാമറാമാനെ അഭിനന്ദിച്ച് നിരവധി കമന്റുകളും ഈ വീഡിയോക്ക് താഴെയുണ്ട്.