Saturday, July 27, 2024

HomeMain Storyഎറിക്‌സണ്‍ സുഖപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം

എറിക്‌സണ്‍ സുഖപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം

spot_img
spot_img

കോപന്‍ഹേഗന്‍: യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. താരം പ്രതികരിക്കുന്നുണ്ടെന്ന് യുവേഫയും ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ അസോസിയേഷനും അറിയിച്ചു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എറിക്‌സണ്‍ കണ്ണ് തുറന്നു നോക്കുന്ന ചിത്രം ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. എറിക്‌സണെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ മത്സരം രണ്ടു മണിക്കൂര്‍ നിര്‍ത്തിവച്ചു. പുനരാരംഭിച്ച മല്‍സരത്തില്‍ ഫിന്‍ലന്‍ഡ് വിജയിച്ചു.

ഗ്രൗണ്ടില്‍ വച്ച് കൃത്യമായ സമയത്ത് സി.പി.ആര്‍. നല്‍കാന്‍ സാധിച്ചത് ഭാഗ്യമായെന്നും താരം സുബോധം വീണ്ടെടുത്തുവെന്നും ആശുപത്രി ബുള്ളറ്റിനില്‍ പറയുന്നു. അപകടനില തരണം ചെയ്ത താരം പിന്നീട് കുടുംബാംഗങ്ങളുമായും സഹതാരങ്ങളുമായും വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തു.

അതേസമയം എറിക്‌സന്‍ ഇനി പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചേക്കില്ലെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ സ്‌പോര്‍ട്‌സ് കാര്‍ഡിയോളജിസ്റ്റും ഇന്ത്യന്‍ വംശജനുമായ സഞ്ജയ് ശര്‍മ പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പര്‍ താരമായിരിക്കെ എറിക്‌സനൊപ്പം പ്രവര്‍ത്തിച്ചയാളാണ് ശര്‍മ.

2019 വരെ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തിവന്നയാളാണ് എറിക്‌സനെന്നും ഇപ്പോള്‍ സംഭവിച്ചതിന്റെ പിന്നില്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നം താരത്തിനുണ്ടെന്നാണ് സംശയിക്കുന്നതെന്നും ശര്‍മ പറഞ്ഞു.

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഇനി അദ്ദേഹം കളിക്കാന്‍ സാധ്യതയില്ല. ഇംഗ്ലണ്ടില്‍ ഒരു കാരണവശാലും കളിക്കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കില്ല. ഇക്കാര്യത്തില്‍ മറ്റു ലീഗുകളും ശരിയായും കണിശമായും തീരുമാനം കൈക്കൊള്ളണമെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ സ്‌പോര്‍ട്‌സ് കാര്‍ഡിയാക് വിഭാഗത്തിന്റെ തലവന്‍ കൂടിയായ ശര്‍മ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ ആരോഗ്യം പരിശോധിച്ച് മത്സരിക്കാന്‍ അനുമതി നല്‍കുന്നത് ഈ സമിതിയാണ്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിലാണ് പൊടുന്നനെ ടച്ച്‌ലൈനിന് അരികില്‍ താരം കഴുഞ്ഞുവീണത്. ഉടന്‍തന്നെ സഹതാരങ്ങള്‍ ഇതു റഫറിയുടെയും മെഡിക്കല്‍ ടീമിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ഓടിയെത്തിയ മെഡിക്കല്‍ സംഘം എറിക്‌സണ് ഗ്രൗണ്ടില്‍ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.

പിന്നീട് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ യുവേ തീരുമാനിച്ചിരുന്നെങ്കിലും എറിക്‌സന്റെ ആരോഗ്യനിലയില്‍ പുരോഗതി രേഖപ്പെടുത്തിയതോടെ രാത്രി വൈകി മത്സരം പൂര്‍ത്തിയാക്കി.

ഡെന്‍മാര്‍ക്ക് ടീമിന്റെ നെടുന്തൂണാണ് ക്രിസ്റ്റിയന്‍ എറിക്‌സണ്‍. രാജ്യത്തിനായി 108 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം ഇതുവരെ 36 ഗോളുകളും നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ വിശ്വസ്ത താരമായിരുന്നു. 2013 മുതല്‍ ഏഴു സീസണുകളിലായി സ്പര്‍സിനു വേണ്ടി 22 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 51 ഗോളുകളും നേടി.

ഇക്കഴിഞ്ഞ സീസണില്‍ ഇറ്റലിയിലേക്കു കൂടുമാറിയ എറിക്‌സണ്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം കിരീടം നേടിയ ഇന്റര്‍മിലാന്റെ വിജയക്കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ററിനായി 43 മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകള്‍ നേടിയിട്ടുണ്ട്. എറിക്‌സന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്ന പ്രാര്‍ഥനയിലാണ് ഫുട്‌ബോള്‍ ലോകം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments