Saturday, July 27, 2024

HomeMain Storyമോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്‌

മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്‌

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ഊഷ്മളവും അതുല്യവുമായി ബന്ധം വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തിങ്കളാഴ്ച പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നന്ദി നരേന്ദ്ര മോദി, രണ്ട് ജനാധിപത്യ രാജ്യങ്ങളുമായുള്ള ഊഷ്മളമായ ബന്ധം വികസിപ്പിക്കുന്നതിന് താങ്കളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് നഫ്താലി ബെന്നറ്റ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രം മെച്ചപ്പെടുത്തിയതിന്റെ 30 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ തന്ത്രപരമായ പങ്കാളിത്തം ഒന്നുകൂടി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് മോദി ട്വീറ്റില്‍ അഭിനന്ദ സന്ദേശം അറിയിച്ചത്. കൂടാതെ മുന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് നന്ദി അറിയിച്ചും മോദി രംഗത്തെത്തിയിരുന്നു.

നെതന്യാഹുവിന്റെ മുന്‍ അനുയായിയും വലതുപക്ഷ പാര്‍ട്ടിയായ യമിനയുടെ നേതാവുമാണ് 49കാരനായ നഫ്താലി ബെന്നറ്റ്. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്നെന്ന വിശേഷണത്തിന് അര്‍ഹനായ ബെഞ്ചമിന്‍ നെതന്യാഹുവിനെ താഴെയിറക്കിയാണ് നഫ്താലി ബെന്നറ്റ് അധികാരത്തിലേറിയത്. ഞായറാഴ്ചയാണ് ബെന്നറ്റ് അധികാരത്തിലേറിയത്.

പ്രധാനമന്ത്രിക്ക് പിന്നാലെ ഇസ്രയേല്‍ വിദേശകാര്യമന്ത്രി യയ്ര്! ലപീഡും ഇന്ത്യയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം, ഇടത്, വലത്, മധ്യ നിലപാടുകാരായ എട്ട് കക്ഷികളാണ് ബെനറ്റിന്റെ സഖ്യത്തിലുള്ളത്.

ആദ്യത്തെ രണ്ട് വര്‍ഷമാണ് ബെന്നറ്റ് പ്രധാനമന്ത്രിയായി തുടരുക. അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹു ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ തലവനായി പ്രതിപക്ഷത്തിരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments