കൊല്ലം: പത്തനാപുരത്ത് ഉഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി. വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ മേഖലയില്‍ സ്ഥിരമായി പരിശോധന നടത്താറുണ്ട്. ഈ പരിശോധനയിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്ററേണര്‍ ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്.
ഇവയ്ക്ക് കാലപ്പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ അന്വേഷണത്തിനായി ബോംബ് സ്‌ക്വാഡ് പ്രദേശത്ത് പരിശോധന നടത്തും. കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ ക്യാമ്പ് ചെയ്തിരുന്നതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഡിജിപിക്ക് വിവരം നല്‍കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഈ സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കാന്‍ പോകുന്നതെന്നാണ് സൂചന. കണ്ടെത്തിയത് ഉഗ്ര സ്‌ഫോടന വസ്തുക്കളാണെന്ന് പൊലീസ് പറയുന്നു.
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വസ്തുക്കളാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നാണ് സൂചന. അതുകൊണ്ട് തീവ്രവാദ ബന്ധമുള്‍പ്പടെ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.