Friday, November 8, 2024

HomeMain Storyപാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ചലെഞ്ചുമായി നടന്‍ മമ്മൂട്ടി

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ചലെഞ്ചുമായി നടന്‍ മമ്മൂട്ടി

spot_img
spot_img

കൊച്ചി: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഫോണ്‍ ഇല്ലാതെ വഴിമുട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ചലെഞ്ചുമായി നടന്‍ മമ്മൂട്ടി. ‘വിദ്യാമൃതം’ എന്നാണ് ക്യാമ്പയിന്റെ പേര്. പദ്ധതിക്ക് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍ണഷാനലിന്റെ പിന്തുണയുമുണ്ട്.

തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗന്‍ഡേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫേസ്ബുക്കിലൂടെ മമ്മൂട്ടി അറിയിച്ചു.

”സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു…” മമ്മൂട്ടി പറഞ്ഞു.

സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായകരമായ ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് കവറിലാക്കി തൊട്ടടുത്തുള്ള ‘സ്പീഡ് ആന്‍ഡ് സേഫ്’ കൊറിയര്‍ ഓഫീസില്‍ എത്തിച്ചാല്‍ മതി. കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൊടുത്താല്‍ ദാതാവിന് സൗജന്യമായി മൊബൈല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അയക്കാവുന്നതാണ്.

ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു നല്‍കും. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നഷാണലിന്റെ പിന്തുണയോടെയാണ് പദ്ധതി. കൊറിയര്‍ ഓഫീസില്‍ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് ഉള്ളവരെയും ആരോഗ്യ പ്രശ്‌നം ഉള്ള ദാതാക്കളേയും ഫാന്‍സ് അംഗങ്ങള്‍ സഹായിക്കും. പ്രസ്തുത വീടുകളില്‍ എത്തി ഉപകരണങ്ങള്‍ ശേഖരിച്ച് തുടര്‍നടപടികള്‍ക്ക് അംഗങ്ങള്‍ സഹായിക്കും.

ലഭിക്കുന്ന മൊബൈലുകള്‍ക്ക് കൃത്യമായി രസീത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ആദിവാസി മേഖലകളില്‍ നിന്നും നിര്‍ദ്ധന കുടുംബങ്ങളില്‍ നിന്നുമായി നൂറു കണക്കിന് അഭ്യര്‍ത്ഥനകള്‍ ഇതിനോടകം കെയര്‍ ആന്‍ഡ് ഷെയറിനു ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തിര പ്രാധാന്യത്തോടെ ഈ പദ്ധതി നടപ്പാക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments