Thursday, March 13, 2025

HomeMain Storyകുടിയന്‍മാര്‍ ആപ്പിലാവില്ല: മദ്യവില്‍പന നാളെ മുതല്‍ തന്നെ; ബെവ്ക്യു ആപ്പ് ഇല്ല

കുടിയന്‍മാര്‍ ആപ്പിലാവില്ല: മദ്യവില്‍പന നാളെ മുതല്‍ തന്നെ; ബെവ്ക്യു ആപ്പ് ഇല്ല

spot_img
spot_img

തിരുവനന്തപുരം: ബെവ്ക്യു ആപ്പ് ഒഴിവാക്കിക്കൊണ്ട് മദ്യവില്‍പന നടത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നാളെ (ജൂണ്‍ 17, 2021) മുതല്‍ തന്നെ മദ്യവില്‍പന തുടങ്ങും. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട് ലെറ്റുകളില്‍ നേരിട്ട് ചെന്ന് മദ്യം വാങ്ങാന്‍ സാധിക്കും.

കൃത്യമായ സാമൂഹിക ആകലം പാലിച്ചുകൊണ്ടായിരിക്കും മദ്യവില്‍പന നടത്തുക എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശങ്ങളും നല്‍കിക്കഴിഞ്ഞിട്ടുണ്ട്. പോലീസിന്റെ സേവനവും ലഭ്യമാക്കും.

രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് മദ്യവില്‍പന നടക്കുക. ഒന്നര മാസത്തോളം മദ്യവില്‍പന നടക്കാതിരുന്നതിനാല്‍ വലിയ തിരക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക അകലം പാലിച്ച്, ഈ സമയത്തിനുള്ളില്‍ എത്രത്തോളം വില്‍പന നടക്കുമെന്നതും ചോദ്യമാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്പില്‍ 26 ന് ആയിരുന്നു മദ്യവില്‍പന നിര്‍ത്തിവച്ചത്. അമ്പത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ആണ് നാളെ വീണ്ടും മദ്യശാലകള്‍ തുറക്കുന്നത്. ഇതിന്റെ ഭാഗമായി ഔട്ട്‌ലെറ്റുകള്‍ ശുചീകരിക്കാനും ഉത്തരവാദപ്പെട്ടവര്‍ക്ക് ബീവറേജസ് കോര്‍പ്പറേഷന്‍ എംഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബെവ്ക്യു ആപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്ത് മാത്രമേ മദ്യം വാങ്ങാന്‍ ആകൂ എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആപ്പ് പ്രവര്‍ത്തന ക്ഷമമാക്കാന്‍ ചില സാങ്കേതക പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കാന്‍ അഞ്ച് ദിവസത്തോളം എടുക്കുമെന്നാണ് ആപ്പ് വികസിപ്പിച്ച ഫെയര്‍കോഡ് കമ്പനി അറിയിച്ചത്.

കഴിഞ്ഞതവണ ലോക്ക് ഡൗണിന് ശേഷം ബെവ്ക്യു ആപ്പില്‍ സ്ലോട്ട് ബുക്ക് ചെയ്തതിന് ശേഷം ആയിരുന്നു മദ്യവില്‍പന. ആപ്പിന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ ഒട്ടേറെ ആക്ഷേപങ്ങള്‍ക്കും വഴിവച്ചിരുന്നു. ബീവറേജസ് ഔട്ട്‌ലെറ്റുകളേക്കാള്‍ കൂടുതല്‍ ബുക്കിങ് ബാറുകളിലേക്ക് പോകുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപങ്ങളില്‍ ഒന്ന്.

എന്നാല്‍ ഈ ആക്ഷപത്തില്‍ കഴമ്പില്ലെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. സംസ്ഥാനത്ത് ആകെയുളഅളത് 604 ബാറുകളും 265 ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും 32 കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലെറ്റുകളും ആണ്. സര്‍ക്കാരിന് കീഴിലുള്ള മദ്യവില്‍പന ശാലകളുടെ ഇരട്ടിയില്‍ അധികമാണ് ബാറുകളുടെ എണ്ണം. അതുകൊണ്ട് തന്നെ, കൂടുതല്‍ സ്ലോട്ടുകള്‍ ബാറുകള്‍ക്ക് കിട്ടുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments