Saturday, September 7, 2024

HomeMain Storyപിണറായിയുടെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന്റെ പദ്ധതിയിട്ടത് സത്യമെന്ന്‌

പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ സുധാകരന്റെ പദ്ധതിയിട്ടത് സത്യമെന്ന്‌

spot_img
spot_img

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി മക്കളെ തട്ടിക്കൊണ്ടു പോകാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പദ്ധതിയിട്ടെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മുന്‍ മന്ത്രി എ.കെ ബാലന്‍. പിണറായി വിജയനോട് ഇക്കാര്യം പറഞ്ഞ വ്യക്തി തന്നോടും വിവരം പറഞ്ഞിട്ടുണ്ടെന്ന് എ.കെ ബാലന്‍ പറഞ്ഞു.

കെ സുധാകരനുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അങ്ങനെയാണ് ഈ വിവരം അറിഞ്ഞ ശേഷം തങ്ങളോട് പറഞ്ഞതെന്നും എ.കെ ബാലന്‍ വെളിപ്പെടുത്തി.

13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി പറഞ്ഞത്. 2008 ഫെബ്രുവരി 26ന് മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്ത നേരെ ചൊവ്വെ പരിപാടിയിലാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

ഇത്തരമൊരു കാര്യം ഇത്രകാലം മുഖ്യമന്ത്രി ആരോടും പറയാതിരുന്നത് എന്തുകൊണ്ടെന്ന് കെ സുധാകരന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനല്‍ മുമ്പാകെ തന്നെ മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയതായി വീഡിയോ സഹിതം വ്യക്തമായിരിക്കുന്നത്.

അഭിമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞതിങ്ങനെ…

”എന്റെ ഒരു സുഹൃത്ത് എന്നോട് വന്ന് പറയുകയാണ്. നിങ്ങളുടെ രണ്ട് കുട്ടികളെ അപായപ്പെടുത്താന്‍ ഇടയുണ്ട്. അവര് യു.പി സ്‌കൂളിലും എല്‍.പി സ്‌കൂളിലുമൊക്കെയായി പഠിക്കുന്ന സമയമാണ്. അപായപ്പെടുത്താനിടയുണ്ട്. അത് സൂക്ഷമമായി അറിയാവുന്ന ഒരാള്‍ വന്ന് പറയുകയാണ്. എന്ത് ചെയ്യും ഞാന്‍..? അത് പോലെയുള്ള ഘട്ടങ്ങള്‍ കടന്നുവന്നവനാണ് ഞാന്‍…”

അതേസമയം, മുഖ്യമന്ത്രിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ നിഷേധിച്ച് കെ സുധാകരന്‍ രംഗത്തെത്തി.

”ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ അന്തസ്സിന് യോജിച്ചതല്ല. സ്വന്തം മക്കളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിണറായി വിജയന്‍ വിവരം പൊലീസില്‍ അറിയിച്ചില്ല. ആരാണ് ഈ കാര്യം പറഞ്ഞത്, മരിച്ച് പോയ സുഹൃത്തും ഫിനാന്‍സറുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോളേജ് വിദ്യാര്‍ഥിക്കെന്ത് ഫിനാന്‍സര്‍. എനിക്ക് അങ്ങനെ ഒരാളെ അറിയില്ല. മരിച്ചയാള്‍ക്ക് എന്തേ പേരില്ല. മുഖ്യമന്ത്രി എന്തു കൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. പൊലീസില്‍ പരാതി കൊടുത്തില്ല. എന്തുകൊണ്ട് മറ്റാരോടും പറഞ്ഞില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന കാര്യം അമ്മമാരോടും ഭാര്യയോടുമാണ് എല്ലാവരും പറയുന്നത്. അവരുടെ സുരക്ഷയെ കരുതി. എന്നാല്‍ പിണറായി അത് പറഞ്ഞില്ല. അച്ഛന്റെ സ്ഥാനത്താണോ അദ്ദേഹമെന്ന് എനിക്ക് സംശയമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കുന്ന പ്രതികരണമല്ല പിണറായി വിജയന്‍ നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് വ്യക്തിപരമായ ബഹുമാനിക്കും. പിണറായി വിജയന്‍ അന്തസിന് അനുസരിച്ച് പ്രതികരിക്കണം…” സുധാകരന്‍ ക്ഷോഭിച്ചു.

അതേസമയം, പിണറായി വിജയനെ ബ്രണ്ണന്‍ കോളേജില്‍ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കാര്യം പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പില്‍ മാധ്യമപ്രവര്‍ത്തകനോട് വ്യക്തിപരമായി പറഞ്ഞതാണെന്ന് കെ സുധാകരന്‍ പറഞ്ഞു. അഭിമുഖത്തില്‍ വന്നതെല്ലാം താന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. മനോരമ ലേഖകനായ കെ.എസ് യുക്കാരനോട് സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നു ലേഖകന്‍ ചെയ്ത ചതിയാണ് സംഭവിച്ചതന്നും സുധാകരന്‍ പറഞ്ഞു.

തനിക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇതിനിടെ, മുന്‍ കെ.എസ്.യു നേതാവ് ഫ്രാന്‍സിസിനെതിരായ കെ സുധാകരന്റെ പരാമര്‍ശങ്ങളെ തള്ളി ഫ്രാന്‍സിസിന്റെ ഭാര്യ മേരിക്കുട്ടി. കെ സുധാകരന്‍ മാപ്പ് പറയണമെന്നും പറയാത്ത പക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും മേരിക്കുട്ടി അറിയിച്ചു.

മരിച്ചിട്ട് ഇത്രയും വര്‍ഷം കഴിഞ്ഞ ഓരാളെപ്പറ്റി ഇങ്ങനെയെല്ലാം പറയുമ്പോള്‍ വേദനയുണ്ടെന്നും മേരിക്കുട്ടി പറഞ്ഞു. ”അസ്ഥി പോലും പൊടിഞ്ഞുപോയ ഓരാളെപ്പറ്റിയാണല്ലോ ഇങ്ങനെ പറയുന്നത്. അതിനൊന്നും നില്‍ക്കുന്നയാളല്ലായിരുന്നു. അത്രയും നല്ല മനുഷ്യനായിരുന്നു…” മേരിക്കുട്ടി പറഞ്ഞു.

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണം മകന്‍ ജോബിയും തള്ളി. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. അക്രമ രാഷ്ട്രീയത്തിന്റെ ആളായിരുന്നില്ല തന്റെ പിതാവെന്നും മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ജോബി അറിയിച്ചു.

”എന്റെ പിതാവ് ക്രൂരനായ മനുഷ്യനാണ്. 24 മണിക്കൂറും കൈയില്‍ കത്തി കൊണ്ട് നടക്കുന്ന വ്യക്തിയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചു തുടങ്ങിയ പരാമര്‍ശങ്ങള്‍ കെ സുധാകരന്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. 2000ല്‍ മരിച്ച പിതാവിനെക്കുറിച്ചാണ് സുധാകരന്‍ പരമാര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. എന്റെ പിതാവ് യൂണിവേഴ്‌സിറ്റി വോളിബോള്‍ പ്ലയറായിരുന്നു. ഒരിക്കലും സഹജീവികളെ ഉപദ്രവിക്കുന്ന വ്യക്തിയല്ല. അതുകൊണ്ട് പ്രസ്താവനയില്‍ നിന്ന് പിന്‍മാറി സുധാകരന്‍ പിന്‍വലിച്ച് മാപ്പ് പറണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് പറയും…” ജോബി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments