Friday, October 4, 2024

HomeMain Storyഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു; യു.കെയിലും മൂന്നാം തരംഗ മുന്നറിയിപ്പ്

ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു; യു.കെയിലും മൂന്നാം തരംഗ മുന്നറിയിപ്പ്

spot_img
spot_img

ലണ്ടന്‍: യു.കെയില്‍ കോവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്‌സിന്‍ വിദഗ്ധന്‍. അതിവേഗത്തില്‍ പടരുന്ന കോവിഡിന്‍െറ ഡെല്‍റ്റ വകദേദമായിരിക്കും കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുക.

ഡോ.ആദം ഫിന്നാണ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചത്. യു.കെയില്‍ ഡെല്‍റ്റ വകഭേദം വാക്‌സിനുകളും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍, പ്രതീക്ഷിച്ചത്ര വര്‍ധനവ് ഉണ്ടാവുന്നില്ലെന്നത് ആശ്വാസകരമാണ്. എത്രയും വേഗം പ്രായമായവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുകയാണ് വേണ്ടത്. അത് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറക്കാന്‍ സഹായിക്കുമെന്ന് ഫിന്‍ പറഞ്ഞു.

പ്രായമായവരെ വാക്‌സിന്‍ നല്‍കി സംരക്ഷിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.കെയില്‍ ഇതുവരെ 540 പേര്‍ക്ക് കോവിഡിന്‍െറ ഡെല്‍റ്റ വകഭേദം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള തീരുമാനത്തില്‍ നിന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്മാറിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments