Saturday, September 7, 2024

HomeMain Storyരാമനാട്ടുകര വാഹനാപകടം; മരിച്ചവര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാസംഘമെന്ന് സൂചന

രാമനാട്ടുകര വാഹനാപകടം; മരിച്ചവര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാസംഘമെന്ന് സൂചന

spot_img
spot_img

കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ ഇടനിലക്കാരെന്ന് സൂചന. അപകടത്തില്‍ പെട്ട വാഹനം കൂടാതെ 15ഓളം വാഹനങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. എന്നാല്‍, ഇക്കാര്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ വന്നവര്‍, ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍, ഇവരെ രക്ഷിക്കാനെത്തിയവര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് വാഹനങ്ങളില്‍ ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്.

ഒരു സംഘം പിന്തുടരുന്നതിനിടെയാണ് അഞ്ചുപേര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് സ്വര്‍ണമൊന്നും കണ്ടെടുത്തിട്ടില്ല. അപകടമുണ്ടായ ഉടന്‍ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വര്‍ണം കൊണ്ടുപോയതാണോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് സ്വര്‍ണക്കടത്ത് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നതെന്നും പറയപ്പെടുന്നു. ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് എസ്‌കോര്‍ട്ട് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടതെന്നും വിവരമുണ്ട്. അപകടത്തില്‍ മരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അപകടത്തില്‍ മരിച്ച ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് ഇന്ന് പുലര്‍ച്ചെ രാമാനാട്ടുകരയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments