Saturday, July 27, 2024

HomeMain Story502 രക്തസാക്ഷികള്‍; തളരാത്ത കര്‍ഷക സമരത്തിന് ഏഴ് മാസം

502 രക്തസാക്ഷികള്‍; തളരാത്ത കര്‍ഷക സമരത്തിന് ഏഴ് മാസം

spot_img
spot_img

ന്യൂഡല്‍ഹി: കേന്ദ്രം പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഇന്നേക്ക് (ജൂണ്‍ 26) ഏഴ് മാസം പിന്നിട്ടു. 2020 നവംബര്‍ 26നായിരുന്നു കാര്‍ഷിക നിയമം പാസാക്കിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ സിങ്കു, തിക്രി എന്നീ അതിര്‍ത്തികളില്‍ പ്രക്ഷോഭവുമായി എത്തിയത്.

ഇതുവരെ സര്‍ക്കാരുമായി 11 തവണയാണ് നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ നിയമം പിന്‍വലിക്കനാവില്ലെന്ന കടുത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജനുവരി 22നാണ് കേന്ദ്രം കര്‍ഷകരുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇപ്പോഴും കര്‍ഷകര്‍.

ഇതിനിടെ, ജനുവരി 26ന് നടന്ന ചെങ്കോട്ട സംഘര്‍ഷം സമരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചു. കര്‍ഷകര്‍ക്ക് നേരെ യു എ പി എ അടക്കമുള്ള കേസുകള്‍ ചുമത്തിയെങ്കില്‍ എന്തുവന്നാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതുവരെ സമരഭൂമിയില്‍ മഞ്ഞും കാറ്റും തണപ്പും കൊടുമഴയും കിടന്ന് പതിനായിരത്തോളം കര്‍ഷകരാണ് സമരത്തെ നേരിട്ടത്. ഈ ഏഴ് മാസത്തിനിടെ 500ഓളം കര്‍ഷകര്‍ക്ക് സമരഭൂമിയില്‍ വച്ച് ജീവന്‍ നഷ്ടമായി.

നടനോട് തോന്നിയ കൗതുകമോ ആരാധനയോ അല്ല; ഐശ്വര്യയ്ക്ക് തന്നോടുള്ള പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് അനൂപ്നടനോട് തോന്നിയ കൗതുകമോ ആരാധനയോ അല്ല; ഐശ്വര്യയ്ക്ക് തന്നോടുള്ള പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് അനൂപ്

ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും. അതേസമയം, അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭ തിരഞ്ഞെടുപ്പ് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ അതിന് മുമ്പ് കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും.

അതേസമയം, സമരം ഏഴ് മാസം പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ ദില്ലി യുപി അതിര്‍ത്തിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ പദ്ധതിയിട്ടു. കൂടാതെ രാജ്യത്തെ വിവിധ രാജ്ഭവനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്താനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. റാലിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോയുടെ മൂന്ന് സ്‌റ്റേഷനുകള്‍ അടച്ചിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments