Friday, November 22, 2024

HomeMain Storyയു.എസ് സൈനികരെ യുക്രെയ്‌നില്‍ കാണാതായതായി, അന്വേഷണം ആരംഭിച്ചു

യു.എസ് സൈനികരെ യുക്രെയ്‌നില്‍ കാണാതായതായി, അന്വേഷണം ആരംഭിച്ചു

spot_img
spot_img

കീവ്: റഷ്യന്‍ സൈന്യത്തിനെതിരായ പോരാട്ടത്തിനിടെ രണ്ട് യു.എസ് സൈനികരെ യുക്രെയ്‌നില്‍ കാണാതായതായി റിപ്പോര്‍ട്ട്. അലക്‌സാണ്ടര്‍ ഡ്ര്യൂക്(39), ആന്‍ഡി ഹിന്‍ച്(27)എന്നിവരെയാണ് കാണാതായത്. ജൂണ്‍ എട്ടിന് റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഖാര്‍ക്കിവില്‍ നിന്നാണ് ഇവര്‍ ഏറ്റവും ഒടുവില്‍ വിളിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കുറച്ചു ദിവസം ഓഫ്‌ലൈന്‍ ആയിരിക്കുമെന്നും സംസാരത്തിനിടെ ഇരുവരും വ്യക്തമാക്കിയിരുന്നു.

ഇവരെ റഷ്യന്‍ സൈന്യം തടവിലാക്കിയതാവാമെന്നാണ് സൈനികരും കുടുംബാംഗങ്ങളും യു.എസ് കോണ്‍ഗ്രസും കരുതുന്നത്. മകനുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ ഡ്ര്യൂക്കിന്റെ മാതാവ് പരാതിയുമായി ഓഫിസിലെത്തിയതായി യു.എസ് കോണ്‍ഗ്രസ് പ്രതിനിധി ടെറി സീവെല്‍ അറിയിച്ചു. ഹിന്‍ചിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ കുടുംബം തന്നെ ബന്ധപ്പെട്ടതായി യു.എസ് കോണ്‍ഗ്രസ് പ്രതിനിധി റോബര്‍ട്ട് ആദര്‍ഹോള്‍ട്ടും വ്യക്തമാക്കി.

ഇരുവരുടെയും തിരോധാനത്തെ കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റും ഫെഡറല്‍ ബ്യൂറോയും അന്വേഷിക്കുകയാണെന്നും ഇരുവരും പറഞ്ഞു. യു.എസ് സൈനികരുടെ തിരോധാനത്തെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ടെലഗ്രാഫ് പത്രമാണ്. ഖാര്‍ക്കിവില്‍ ജൂണ്‍ ഒമ്പതിനു നടന്ന ആക്രമണത്തിലാണ് ഇരുവരും റഷ്യന്‍ സൈനികരുടെ തടവിലായതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ചതായും സൈനികരുടെ തിരോധാനം സംബന്ധിച്ച് യുക്രെയ്ന്‍ അധികൃതരെ ബന്ധപ്പെട്ടതായും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ വെളിപ്പെടുത്തി.

സംഭവം സ്ഥിരീകരിക്കപ്പെട്ടാല്‍ യുക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യ തടവിലാക്കുന്ന ആദ്യ യു.എസ് സൈനികരായിരിക്കുമിത്. ഇരുവരും മുമ്പ് യു.എസ് സൈന്യത്തില്‍ സേവനമനുഷ്ടിച്ചവരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments