Friday, October 18, 2024

HomeMain Storyകേരളത്തിന് ആശ്വാസം: കടമെടുപ്പ് പരിധി വര്‍ധിപ്പിച്ച് കേന്ദ്രം, 20,521 കോടി എടുക്കാം

കേരളത്തിന് ആശ്വാസം: കടമെടുപ്പ് പരിധി വര്‍ധിപ്പിച്ച് കേന്ദ്രം, 20,521 കോടി എടുക്കാം

spot_img
spot_img

ന്യൂഡല്‍ഹി: കേരളത്തിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുക 20,521 കോടി രൂപയായി ഉയര്‍ത്തി.

ഡിസംബര്‍ വരെയാണു 15,390 കോടി കടമെടുക്കാനാകുന്നതെന്നും മാര്‍ച്ച് 31 വരെ 20,521 കോടി എടുക്കാനാകുമെന്നുമാണു ധന സെക്രട്ടറിക്കു ലഭിച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, 6,000 കോടി രൂപയുടെ കൂടി അധിക വായ്പയ്ക്കു കേരളത്തിന് അര്‍ഹതയുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ധന സെക്രട്ടറി ഇന്നലെ കേന്ദ്രത്തിനു കത്തയച്ചു.

15,390 കോടി രൂപ മാത്രമേ കടമെടുക്കാന്‍ കഴിയൂ എന്നു വ്യക്തമാക്കി കേന്ദ്രം മുന്‍പയച്ച കത്തിന്റെ പേരിലെ ആശയക്കുഴപ്പം ഇതോടെ നീങ്ങി.

ഈ സാമ്പത്തിക വര്‍ഷം പൊതുവിപണിയില്‍ നിന്നു കേരളത്തിനു 32,442 കോടി രൂപ കടമെടുക്കാമെന്നായിരുന്നു കേന്ദ്രം ആദ്യം സമ്മതിച്ചിരുന്നത്. വെട്ടിക്കുറവുകള്‍ക്കു ശേഷം 25,000 കോടി രൂപയെങ്കിലും അനുവദിക്കുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാല്‍, ഈ വര്‍ഷം ആകെ 15,390 കോടി രൂപ മാത്രമേ കടമെടുക്കാന്‍ കഴിയൂ എന്ന കേന്ദ്ര സര്‍ക്കാരിന്റെ കത്താണു തര്‍ക്കത്തിനു തുടക്കമിട്ടത്.

15,390 കോടി പരിധി ഈ സാമ്പത്തിക വര്‍ഷത്തേക്കാണോ അതല്ല ആദ്യത്തെ 9 മാസത്തേക്കാണോ എന്നതു സംബന്ധിച്ചു തര്‍ക്കം മൂത്തപ്പോള്‍ ഈ വര്‍ഷം ആകെ 20,521 കോടി കടമെടുക്കാന്‍ കഴിയുമെന്നു കേന്ദ്ര മന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഈ കണക്കു ശരിവച്ചാണ് ഇപ്പോള്‍ കേന്ദ്രം കത്തയച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments