Wednesday, June 19, 2024

HomeMain Storyടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് (35) കാർ അപകടത്തിൽ കൊല്ലപ്പെട്ടു

ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് (35) കാർ അപകടത്തിൽ കൊല്ലപ്പെട്ടു

spot_img
spot_img

പി പി ചെറിയാൻ

പെൻസിൽവാനിയ: ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ചു. 35 വയസ്സായിരുന്നു.
ഐസ്‌വെർത്തിന്റെ അമ്മ ജാനറ്റ് വാർത്ത സ്ഥിരീകരിച്ചു, ഏകദേശം 4:30 ന്, അവരുടെ മകനും അദ്ദേഹത്തിന്റെ സുഹൃത്തും പെൻസിൽവാനിയ കവലയിലൂടെ വാഹനമോടിക്കുമ്പോൾ മറ്റൊരു വാഹനം വന്നു ഇടിക്കുകയായിരുന്നു.

പാസഞ്ചർ സീറ്റിലിരുന്ന ഐസ്‌വെർത്ത് ശക്തിയേറിയ ആഘാതത്തിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി .സ്‌നൈഡർ കൗണ്ടി ഡെപ്യൂട്ടി കൊറോണർ പറഞ്ഞു
അപകടത്തെത്തുടർന്ന് റൂട്ട് 11 ഏകദേശം 4 മൈൽ അടച്ചിടാൻ സംസ്ഥാന പോലീസ് നിർബന്ധിതരായി.

ഐസ്‌വെർത്തിന്റെ കുടുംബം അന്തരിച്ച സോഷ്യൽ മീഡിയ താരത്തിൻറെ ആരാധകർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട് .

ടിക് ടോക്ക് പോസ്റ്റിംഗിൽ ഐസ്‌വെർത്ത് പ്രശസ്തിയിലേക്ക് ഉയർന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 435,400 അനുയായികളുണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments