Sunday, September 8, 2024

HomeMain Storyനരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം 21 മുതല്‍, യോഗ ദിന ആഘോഷത്തില്‍ പങ്കെടുക്കും

നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം 21 മുതല്‍, യോഗ ദിന ആഘോഷത്തില്‍ പങ്കെടുക്കും

spot_img
spot_img

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം 21 മുതല്‍ ആരംഭിക്കും. രാവിലെ യുഎന്‍ ആസ്ഥാനത്തില്‍ നടക്കുന്ന യോഗ ദിന ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് ശേഷം പ്രമുഖ നേതാക്കളും വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

22ന് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ഇതോടെ, യുഎസ് കോണ്‍ഗ്രസിനെ രണ്ടാംവട്ടം അഭിസംബോധന ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറും. നേരത്തെ ഒബാമ സര്‍ക്കാരിന്റെ കാലത്ത് മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു.

ശേഷം, പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നൊരുക്കും. പ്രഥമ വനിത ജില്‍ ബൈഡനും അത്താഴ വിരുന്നില്‍ പങ്കെടുക്കും.

23ന് വാഷിങ്ടന്‍ ഡിസിയിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷനല്‍ ട്രേഡ് സെന്ററില്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ പ്രതിനിധികളുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യയുടെ വളര്‍ച്ചയില്‍ വിദേശത്തെ ഇന്ത്യക്കാര്‍ക്കുള്ള പങ്ക് എന്നതാണ് പരിപാടിയുടെ അജണ്ട. പ്രാദേശിക സമയം രാത്രി ഏഴു മുതല്‍ ഒന്‍പതു വരെയാണ് മോദിയുടെ പരിപാടി. ആയിരത്തോളം പേര്‍ക്കാണ് ക്ഷണം. യുഎസ് ഇന്ത്യന്‍ കമ്യൂണിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടിയില്‍ രാജ്യാന്തര ഗായിക മേരി മില്‍ബെന്റെ പ്രകടനവും ഉണ്ടാകും

ശേഷം, നടക്കുന്ന ഉച്ചഭക്ഷണ വിരുന്നിന് വൈസ് പ്രസി!ഡന്റ് കമല ഹാരിസ് ആണ് ആഥിതേയത്വം വഹിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പങ്കെടുക്കും. തുടര്‍ന്ന് അദ്ദേഹം ഈജിപ്തിലേക്ക് യാത്ര തിരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments