Wednesday, June 19, 2024

HomeMain Storyറൗലറ്റ് ഹബ്ബാർഡ് തടാകത്തിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തതായി പോലീസ്‌

റൗലറ്റ് ഹബ്ബാർഡ് തടാകത്തിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തതായി പോലീസ്‌

spot_img
spot_img

പി.പി ചെറിയാൻ

റൗലറ്റ്(ഡാളസ് ): റൗലറ്റ് ലയ്ക്ക് ഹബ്ബാർഡ് തടാകത്തിൽ നിന്ന്ഒരു മൃതദേഹം വീണ്ടെടുത്തതായി ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് പുറപ്പെടുവിച്ച റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ് റിലീസിൽ പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കാണാതായ ആൾ സണ്ണി ജേക്കബിന്റെ മൃതദേഹം ആണോ എന്ന് റൗലറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടില്ല, കാരണം അത് ഒരു “അജ്ഞാത പുരുഷൻ” ആണെന്ന് അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

റൗലറ്റ് റോഡിന്റെ 1300 ബ്ലോക്കിന് സമീപം വെള്ളത്തിൽ ചൊവ്വാഴ്ച, ഏകദേശം 8:11 മണിയോടെ, ഒരു മൃതദേഹം കണ്ടെത്തിയതായി റൗലറ്റ് പോലീസിന് 911 കോൾ ലഭിക്കുകയായിരുന്നു . റൗലറ്റ് പിഡിയും ഫയർ യൂണിറ്റുകളും ചേർന്ന് റെസ്ക്യൂ ഡൈവ് ടീമിനൊപ്പം മൃതദേഹം വീണ്ടെടുക്കാൻ ശ്രമിച്ചു. ഡാലസ് പോലീസ് ഡിപ്പാർട്ട്‌മെന്റും ഡാളസ് മെഡിക്കൽ എക്‌സാമിനറും മൃതദേഹം കൊണ്ടുപോകാൻ സംഭവസ്ഥലത്തു എത്തിച്ചേർന്നു

മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനായി റൗലറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഡാലസ് മെഡിക്കൽ എക്സാമിനരുടെ റിപ്പോര്ടിനായി കാത്തിരിക്കുകയാണ് .

ഭാര്യ കാണാതായ സണ്ണി ജേക്കബിനെ (60) കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഇന്നലെ അവരുടെ ഫേസ്ബുക്ക് സോഷ്യൽ മീഡിയ പേജിൽ ഒരു പോസ്റ്റ് പങ്കിട്ടു. 2023 ജൂൺ 18-ന് ടെക്‌സാസിലെ റൗലെറ്റിലെ സസ്സാഫ്രാസ് വേയുടെ 2600 ബ്ലോക്കിന് സമീപമുള്ള തന്റെ വസതിയിൽ നിന്ന് സണ്ണി ഇറങ്ങിപ്പോയതായി റിപ്പോർട്ടുകൾ.

കാണാതായ സണ്ണി ജേക്കബിന്റെ കുടുംബവും റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റും ഡാളസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറും മൃതദേഹം കണ്ടെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു..

A Body Has Been Recovered From The Lake Per Rowlett Police Department Press Release Issued Tuesday Afternoon.

On Tuesday, 6/20/2023, at approximately 8:11 a.m., The Rowlett Police Received a 911 call reporting that a body was located in the water near the 1300 block of Rowlett Rd. Rowlett PD along with Fire units responded with the rescue dive team to recover the body. Dallas Police Department and Dallas Medical Examiner responded to transport the body.

At this time, the body has not been identified due to decomposition. The Rowlett Police Department will wait for the Dallas Medical Examiner to identify the body. An update will be published once more information has been gathered.

The Rowlett Police Department did share a post on their Facebook social media page yesterday asking for the publics assistance in locating Sunny Jacob (60) who was reported missing by his wife. Reports are Sunny walked away from his residence, located near the 2600 block of Sassafrass Way, in Rowlett, Texas, on June 18, 2023. Rowlett PD also stated Sunny is considered at risk due to being diagnosed with dementia.

In the press release issued Tuesday, the Rowlett Police Department did not confirm if the body located was going to be the missing person, Sunny Jacob, as they made it clear in their release it was an “Unidentified Male”.

Witnesses we spoke with did tell us that family of missing person Sunny Jacob were on scene with Rowlett Police Department and the Dallas County Medical Examiner during the recovery process.

This is a developing story and we will update as we learn more.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments