Saturday, July 27, 2024

HomeBusinessടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കും; നരേന്ദ്ര മോഡി - ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ചയില്‍ തീരുമാനമായി

ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കും; നരേന്ദ്ര മോഡി – ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ചയില്‍ തീരുമാനമായി

spot_img
spot_img

ന്യൂയോര്‍ക്ക് : ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനമായി. 3 ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെസ്‌ല സിഇഒയും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

മനുഷ്യന് സാധ്യമാകുന്നത്ര വേഗത്തില്‍ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും, ഒരു ചോദ്യത്തിന് ഉത്തരമായി മസ്‌ക് വ്യക്തമാക്കി. ”പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയെക്കുറിച്ച് വലിയ കരുതലുണ്ട്. കാരണം, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം ഞങ്ങളെ കാര്യമായിത്തന്നെ നിര്‍ബന്ധിക്കുന്നു. ഞങ്ങള്‍ക്കും അക്കാര്യത്തില്‍ സമാന നിലപാടാണ്. ഇന്ത്യയിലേക്കുള്ള വരവ് എന്നു വേണമെന്നു മാത്രം ഇനി തീരുമാനിച്ചാല്‍ മതി” മസ്‌ക് പറഞ്ഞു.

”ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും ഉചിതമായ കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ട്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികളോട് വലിയ തുറവിയുള്ള, അവരെ പിന്തുണയ്ക്കുന്നയാളാണ് മോദി. ഇതെല്ലാം ഇന്ത്യയ്ക്ക് ഗുണകരമാകുന്നുവെന്ന് ഉറപ്പാക്കുന്നുമുണ്ട്” മസ്‌ക് പറഞ്ഞു.

നേരത്തെ, വാഷിങ്ടനിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ രാത്രി പത്തരയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ സമൂഹം വന്‍ സ്വീകരണം നല്‍കി. 24 വരെയാണു മോദിയുടെ യുഎസ് സന്ദര്‍ശനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments