Saturday, September 7, 2024

HomeMain Storyനിജ്ജാർ കേസ്: ഇന്ത്യയിൽ രഹസ്യ സന്ദർശനം നടത്തി കാനഡ രഹസ്യാന്വേഷണ മേധാവി

നിജ്ജാർ കേസ്: ഇന്ത്യയിൽ രഹസ്യ സന്ദർശനം നടത്തി കാനഡ രഹസ്യാന്വേഷണ മേധാവി

spot_img
spot_img

ഓട്ടവ : ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊലപാതക കേസ് ചർച്ച ചെയ്യാൻ ഇന്ത്യയിൽ രഹസ്യ സന്ദർശനം നടത്തി കാനഡയുടെ രഹസ്യാന്വേഷണ ഏജൻസി മേധാവി ഡേവിഡ് വിഗ്നോൾട്ട്. കേസുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പൗരന്മാർ അറസ്റ്റിലാകുന്നതിന് മുമ്പ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു സന്ദർശനം. നിജ്ജാർ കേസിൻ്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യാൻ മറ്റ് കനേഡിയൻ ഉദ്യോഗസ്ഥരും ഇന്ത്യ സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) ഡയറക്ടർ ഡേവിഡ് വിഗ്നോൾട്ട് ഇന്ത്യ സന്ദർശിച്ചതായി ഫെഡറൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. നിജ്ജാറിൻ്റെ മരണത്തെക്കുറിച്ചുള്ള കാനഡ കണ്ടെത്തിയ വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി പങ്കുവെച്ചതായും സ്ഥിരീകരണം വന്നിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ, നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.

നിജ്ജാർ വധക്കേസിൽ കരൺപ്രീത് സിങ് (28), കമൽപ്രീത് സിങ് (22), കരൺ ബ്രാർ (22), അമൻദീപ് സിങ് എന്നീ നാല് ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തിരുന്നു. 2023 ജൂൺ 18-ന് ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപത്ത് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments