Saturday, July 27, 2024

HomeMain Storyഅടുത്ത വര്‍ഷം ജനഹിതമനുസരിച്ച് തൃശൂര്‍ പൂരം, ടൂറിസത്തില്‍ പുതിയ പദ്ധതികള്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി

അടുത്ത വര്‍ഷം ജനഹിതമനുസരിച്ച് തൃശൂര്‍ പൂരം, ടൂറിസത്തില്‍ പുതിയ പദ്ധതികള്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി

spot_img
spot_img

ന്യൂഡല്‍ഹി: കൊല്ലം തീരത്തെ എണ്ണ ഖനന സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. കൊല്ലത്ത് എണ്ണ ഖനനം സാധിക്കുമെന്ന് ഊഹാപോഹമുണ്ട്. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ മലയാളി മന്ത്രി എന്ന നിലയില്‍ സാധിക്കും.

കേരളം ടൂറിസത്തിന്റെ ഇന്ത്യന്‍ ഡെസ്റ്റിനേഷനാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ടൂറിസത്തില്‍ പുതിയ പടവുകള്‍ സൃഷ്ടിക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പെട്രോളിയം, ടൂറിസം സഹമന്ത്രി എന്നത് വലിയ ഉത്തരവാദിത്തമാണ്. വകുപ്പുകള്‍ക്ക് തന്റേതായ സംഭാവനകള്‍ നല്‍കും. അടുത്ത വര്‍ഷം ജനഹിതമനുസരിച്ച് തൃശൂര്‍ പൂരം നടത്തുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

നടനും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി ഇന്ന് ചുമതലയേറ്റു. പെട്രോളിയം, ടൂറിസം മന്ത്രാലയങ്ങളുടെ ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments