ഡൽഹി: മോദി- പുട്ടിന്‍ കൂടിക്കാഴ്ച അടുത്തമാസം. യു എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുർട്ട് കാംബെലാണ് മോദി – പുടിൻ കൂടിക്കാഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. ഇന്ത്യ – യുഎസ് നയതന്ത്ര പങ്കാളിത്തം മുന്നോട്ട് പോകുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തുന്നതിൽ ആശങ്കയുണ്ടെന്നാണ് കുർട്ട് കാംബെൽ വ്യക്തമാക്കിയത്.
റഷ്യയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിൽ സൈനിക, സാങ്കേതിക പങ്കാളിത്തം സംബന്ധിച്ച് എന്ത് തരത്തിലുള്ള തീരുമാനമാകും ഉണ്ടാകുകയെന്നതിലാണ് അമേരിക്കക്ക് ആശങ്കയുള്ളത്. ഇന്ത്യയുമായി സെൻസിറ്റീവ് സാങ്കേതികവിദ്യകൾ പങ്കിടുന്നതിനെക്കുറിച്ച് വാഷിംഗ്ടണിൽ ആശങ്കകളുണ്ടോ എന്ന ചോദ്യത്തിന്, യുഎ സും ഇന്ത്യയും തമ്മിൽ പൂർണ്ണവും വ്യക്തവുമായ ഒരു ബന്ധമുണ്ടെന്നും അക്കാര്യം ചർച്ച ചെയ്യുന്നുവെന്നുമാണ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞത്. ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ളതും ശക്തവുമായ സാങ്കേതിക ബന്ധം വികസിപ്പിക്കാനാണ് യു എസ് ശ്രമിക്കുന്നതെന്ന് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വിവരിച്ചു. ഇതിനിടയിൽ റഷ്യയുമായുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ചില ആശങ്കകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യയും റഷ്യയും തമ്മിലുള്ള സൈനികമായും സാങ്കേതികമായും തുടരുന്ന ബന്ധം ഏതൊക്കെ മേഖലകളെ ബാധിക്കുന്നു എന്ന് ഞങ്ങൾക്ക് വ്യക്തമാണ്. ആ ഇടപെടലുകളിൽ ചിലത് ലഘൂകരിക്കാൻ നമുക്ക് കഴിയുന്ന നടപടികൾ സ്വീകരിക്കുമെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ ചില ആശങ്കകൾ പ്രകടിപ്പിച്ചു. എന്നാൽ അതേ സമയം, ഞങ്ങൾക്ക് ഇന്ത്യയിൽ വിശ്വാസവും വിശ്വാസവുമുണ്ട്, വ്യത്യസ്ത ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ സാങ്കേതികവിദ്യയിൽ ഞങ്ങളുടെ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ശ്രമിക്കുന്നു’ – എന്നും യു എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു.