Wednesday, January 15, 2025

HomeNewsIndiaമോദിയുടെ റഷ്യന്‍ സന്ദര്‍ശനം ജൂലൈ എട്ടുമുതല്‍ : പ്രതിരോധം, എണ്ണ തുടങ്ങി വിഷയങ്ങള്‍ ചര്‍ച്ചയാകും

മോദിയുടെ റഷ്യന്‍ സന്ദര്‍ശനം ജൂലൈ എട്ടുമുതല്‍ : പ്രതിരോധം, എണ്ണ തുടങ്ങി വിഷയങ്ങള്‍ ചര്‍ച്ചയാകും

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാ സന്ദര്‍ശനം ജൂലൈ എട്ടു മുതല്‍
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടത്തുന്നതിന്റെ ഭാഗമായാണ് റഷ്യാ സന്ദര്‍ശനം. പ്രതിരോധം, എണ്ണ, തുടങ്ങി തന്ത്രപ്രധാനമായ പലകാര്യങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നരേന്ദ്രമോദി മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. ജി 7 ഉച്ചകോടിക്ക് ശേഷമുളള സന്ദര്‍ശനമായതിനാല്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍ നിലവിലെ സാഹചര്യത്തില്‍ മധ്യസ്ഥനായി ഇന്ത്യയെ മാത്രമേ കാണുന്നുള്ളൂ എന്നതിനാല്‍ ഈ സന്ദര്‍ശനം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഉപയോഗപ്രദമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

2019 ലായിരുന്നു അവസാനമായി മോദി റഷ്യ സന്ദര്‍ശിച്ചത്. റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് റഷ്യ. എന്നാല്‍ റഷ്യ യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാപാര ബന്ധത്തില്‍ ചില പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഇതെല്ലാം പരിഹരിച്ച് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments