Friday, October 18, 2024

HomeMain Storyഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനം നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍

ഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനം നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍

spot_img
spot_img

ചിക്കാഗോ: ലോകത്തെ മാറ്റി മറിച്ച് കോവിഡ് തേരോട്ടം നടത്തിയ ശേഷം നടക്കുന്ന ആദ്യത്തെ പ്രമുഖ സമ്മേളനങ്ങളിലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ദ്വൈവാര്‍ഷിക അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ് നവമ്പര്‍ 11 , 12 ,13, 14 തീയതികളില്‍ ചിക്കാഗോയില്‍ നടക്കും. ഇല്ലിനോയി സംസ്ഥാനത്തെ ഗ്ലെന്‍വ്യൂവില്‍ റെനൈസ്സന്‍സ് (മാരിയറ്റ്) ഹോട്ടലാണ് വേദി. അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനങ്ങള്‍ നടക്കുന്ന മികച്ച ഹോട്ടലാണിത്. ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടിനടുത്താണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

കോണ്‍ഫറന്‍സ് വേദി ബുക്ക് ചെയ്തതായി നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു..

ഇതിനു മുന്നോടിയായി ആതിഥ്യം വഹിക്കുന്ന ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സക്കറിയയുടെ നേത്ര്വതില്‍ ചിക്കാഗോയിലെ അംഗങ്ങള്‍ നാഷണല്‍ പ്രെസിഡന്റിനൊപ്പം കണ്‍വന്‍ഷന്‍ വേദി സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഒന്നര ദശാബ്ദതിലേറെ മികവുറ്റ സേവന ചരിത്രമുള്ള ഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ ദേശീയ സമ്മേളനം ഇത് മൂന്നാം പ്രാവശ്യമാണ് ചിക്കാഗോയില്‍ അരങ്ങേറുന്നത്. രണ്ടാമത്തെ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ചിക്കാഗോയിലാണ് നടന്നത്. നാലാമത്ത കോണ്‍ഫറന്‍സും ചിക്കാഗോയില്‍ ശിവന്‍ മുഹമ്മയുടെ നേതൃത്വത്തില്‍ നടന്നു.

ചരിത്രപരമായി, മാധ്യമരംഗത്തുള്ളവരും സംഘടനാ രംഗത്തുള്ളവരും ഒത്തുകൂടുന്ന വേദിയാണ് പ്രസ് ക്ലബ് സമ്മേളനം. ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൌണ്‍സില്‍ കണ്‍വന്‍ഷന്‍ പോലെ ദേശീയ പ്രാധാന്യത്തോടെ നടത്തുന്ന സമ്മേളനം. ഒരു ഭിന്നതയുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത.

നാട്ടില്‍ നിന്നും ഇവിടെ നിന്നുമുള്ള വിദ്ഗഗ്ദര്‍ നയിക്കുന്ന സെമിനാറുകളാണ് സമ്മേളനത്തിലേ പ്രധാന അജണ്ട. കോവിഡ് കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ അഭിമുഖീകരിച്ച യാതനകളുടെ നേര്‍ സാക്ഷ്യം സമ്മേളനത്തെ വേറിട്ടതാക്കും. പല സ്ഥാപനങ്ങളും പൂട്ടിപ്പോകുകയും പലര്‍ക്കും ജോലി ഇല്ലാതാവുകയും ചെയ്ത കാലത്തും വലിയ ത്യാഗങ്ങളിലൂടെ മാധ്യമ രംഗം സ്വന്തം കടമ നിര്‍വഹിക്കുന്ന കാഴ്ചയാണ് ലോകമെങ്ങും കണ്ടത്. അത് വിലയിരുത്താനും പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമ്മേളനം വേദിയാകും.

ഇത്തവണ പതിവുള്ള അവാര്‍ഡുകള്‍ക്ക് പുറമെ സംഘടനകള്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്നു.
അത് പോലെ പുതുമയുള്ള പരിപാടികളും സമ്മേളനത്തില്‍ പ്രതീക്ഷിക്കാം.

നാട്ടില്‍ നിന്ന് എത്തുന്ന പ്രമുഖരാണ് കോണ്‍ഫറന്‍സിനെ എന്നും വ്യത്യസ്തമാക്കുന്നത്. പ്രസ് ക്ലബിന്റെ അവാര്‍ഡ് ജേതാക്കളായ വീണാ ജോര്‍ജ് ഇപ്പോള്‍ ആരോഗ്യ മന്ത്രിയും ജോണ്‍ ബ്രിട്ടാസ് എം.പിയുമാണ്. കോണ്‍ഫറന്‍സില്‍ അതിഥികളായി എത്തിയ കെ.എന്‍. ബാലഗോപാല്‍ മന്ത്രിയും വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവുമായി. ഇപ്പോഴത്തെ സ്പീക്കര്‍ എം.ബി.രാജേഷ് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ യോഗത്തില്‍ പങ്കെടുതിരുന്നു. ചുരുക്കത്തില്‍ അനുഗ്രഹീതമായ വേദിയാണ് പ്രസ് ക്ലബ് സമ്മേളനം!
അത് അഭിമാനകരം തന്നെ.

മലയാളി പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ മാധ്യമ ശ്രീ അവാര്‍ഡിന് മി കച്ച പ്രതികരണമാണ് ലഭിച്ചതെന്നു ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.

ഏഴാമത് മാധ്യമ ശ്രീ പുരസ്കാര ജേതാവിനെ തീരുമാനിക്കുന്നത് നാലംഗ ജഡ്ജിംഗ് പാനലാണ്. മനോരമ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയില്‍ ദീപിക സീനിയര്‍ എഡിറ്ററായിരുന്ന അലക്‌സാണ്ടര്‍ ജേക്കബ്, ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന പി.എസ് . ജോസഫ്, അമേരിക്കയില്‍ നിന്ന് പ്രമുഖ ഭിഷഗ്‌വരനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ് അംഗങ്ങള്‍ .

പ്രസിഡന്റ് ഇലക്ട് സുനില്‍ തൈമറ്റം, ജോ.സെക്രട്ടറി ബിജിലി ജോര്‍ജ്, ട്രഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍മാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരടങ്ങിയ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും, കൂടാതെ IPCNA അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മധു കൊട്ടാരക്കരയും സമ്മേളന പരിപാടികള്‍ക്ക് നേത്ര്വത്വം നല്‍കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments