Saturday, July 27, 2024

HomeMain Storyകോഴിക്കോട്ടെ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്ക് തീവ്രവാദ, കുഴല്‍പണ ബന്ധം

കോഴിക്കോട്ടെ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്ക് തീവ്രവാദ, കുഴല്‍പണ ബന്ധം

spot_img
spot_img

കോഴിക്കോട്: നഗരത്തില്‍ സമാന്തര എക്‌ചേഞ്ചുകള്‍ സ്ഥാപിച്ച് നടത്തിയത് വലിയ തട്ടിപ്പെന്ന് പൊലീസ്. നഗരത്തില്‍ അഞ്ചിടത്തായാണ് സമാന്തര എക്‌ചേഞ്ചുകള്‍ ഐ.ബിയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ കണ്ടെത്തിയത്. ആറ് സമാന്തര എക്‌സ്‌ചേഞ്ച് ഉപകരണം പിടികൂടി.

കോഴിക്കോട് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത കൊളത്തറ സ്വദേശി ജുറൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്റര്‍നാഷണല്‍ കോളുകള്‍ നിയമപരമായ നെറ്റ്‌വര്‍ക്കിലൂടെ അല്ലാതെ സമാന്തര നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ലോക്കല്‍ കോളുകളാക്കി മാറ്റി വിവിധ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് കാരിയേജ് ചാര്‍ജ്ജ് ഇനത്തില്‍ നല്‍കേണ്ട തുക നല്‍കാതെയും സര്‍ക്കാറിന് അന്യായമായ നഷ്ടമുണ്ടാക്കിയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് കണ്ടെത്തിയത്.

കസബ അംശം സഭ സ്‌കുളിന് സമീപം, കോട്ടപ്പറമ്പ്, മൂര്യാടാ, കരിയാം കുന്ന്, ചെറിയ മാങ്കാവ് എന്നിവിടങ്ങളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവിടങ്ങളില്‍ നിന്നായി 713 സിം കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

ആറ് കേസുകളാണ് സമാന്തര എക്‌സ്‌ചേഞ്ച് സംഭവവുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവ പ്രത്യേകം അന്വേഷിക്കും. അറസ്റ്റിലായ ജുറൈസിന് പുറമെ ഷബീര്‍, പ്രസാദ് എന്നിവരെയും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ കുഴല്‍പ്പണ ഇടപാടും തീവ്രവാദ ബന്ധങ്ങളടക്കമുള്ള സാധ്യതകളും പരിശോധിച്ച് വരികയാണ്. കെട്ടിടങ്ങളില്‍ ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തും. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് കെട്ടിട ഉടമയെ തെറ്റിദ്ധരിപ്പിച്ച് ജുറൈസ് വെള്ളിമാട് കുന്നില്‍ കടമുറി വാടകക്കെടുത്തത്.

കേബിള്‍നെറ്റ് വര്‍ക്കാനെന്ന പേരിലായിരുന്നു കടയെടുത്തത്. കടയില്‍ ആഴ്ചയിലൊരിക്കല്‍ മാത്രമെ വരാറുള്ളൂവെന്നും കെട്ടിട ഉടമകള്‍ പറയുന്നുണ്ട്.

അധികം ബഹളം ഇല്ലാത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മുറികള്‍ വാടകക്കെടുത്തത്. ഇയാളുടെ പ്രവര്‍ത്തനത്തെ കുറിച്ച് തൊട്ടടുത്ത കടയുടമകള്‍ക്ക് പോലും വ്യക്തമായ വിവരമില്ല. കടയില്‍ സ്ഥിരം വരാറില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments