Thursday, September 19, 2024

HomeMain Storyവിസ്മയ കേസ്; ആളൂരിനെ പൊളിച്ചടുക്കി, കൊലപാതകമെന്ന് വെളിപ്പെടുത്തല്‍

വിസ്മയ കേസ്; ആളൂരിനെ പൊളിച്ചടുക്കി, കൊലപാതകമെന്ന് വെളിപ്പെടുത്തല്‍

spot_img
spot_img

കൊല്ലം: വിസ്മയ കേസില്‍ കിരണിന്റെ ജാമ്യപേക്ഷ ഈ മാസം 12 നു തിങ്കളാഴ്ച പരിഗണിക്കും. ഇന്നലെയാണ് ജില്ലകോടതിയില്‍ കിരണിന് വേണ്ടി അഡ്വ. ബി.എ ആളൂര്‍ മുഖന്തരം ജാമ്യപേക്ഷ നല്‍കിയത്. ശാസ്ത്താകോട്ട മജിസ്‌ട്രേറ്റ് കോടതി കിരണ്‍കുമാറിന്റെ ജാമ്യം പ്രോസീക്യൂഷന്‍ന്റെ എതിര്‍പ്പിനെ തുടര്‍ന്നു തള്ളിയിരുന്നു.

കിരണിനെ ജാമ്യത്തില്‍ ഇറക്കാന്‍ എത്തിയ വക്കീല്‍ ആളൂരിന്റെ പ്രതീക്ഷകള്‍ എല്ലാം തകര്‍ത്തത് അസ്സിസ്റ്ററന്റ് പബ്ലിക് പോസിക്യൂട്ടര്‍ കാവ്യ എസ് നായര്‍ ആയിരുന്നു. കിരണിനു ജാമ്യം ലഭിക്കാന്‍ കുറെ വാദങ്ങള്‍ നടത്തി എങ്കിലും കാവ്യയുടെ മറുവാദത്തില്‍ കിരണിന്റെ ജാമ്യം കോടതി നിഷേധിക്കുകയായിരുന്നു.

സ്ത്രീധന പീഡനത്തിന് എതിരെ ഉള്ള കാവ്യയുടെ പോരാട്ടത്തിന് സോഷ്യല്‍ മീഡിയ നല്ല പിന്തുണ ആണ് നല്‍കുന്നത് യഥാര്‍ത്ഥ സ്ത്രീ പോരാട്ടമായാണ് സമൂഹം കാവ്യയുടെ ഇടപെടലിനെ നോക്കി കാണുന്നത്. കിരണ്‍ കുമാര്‍ അറിയപ്പെടുന്ന ഒരു ഉദ്യോഗസ്ഥന്‍ തന്നെ ആയിരുന്നു. ഇത്രയും കാലത്തിനിടെ ഒരു കേസില്‍ പോലും പ്രതി ചാര്‍ത്തപ്പെട്ടില്ല എന്നാണ് ആളൂര്‍ വാദിച്ചത്.

കിരണ്‍ ഒരു നല്ല കുട്ടി ആണ് ആളൂരിന്റെ വാദം. എന്നാല്‍ വിസ്മയയുടെ മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കേണ്ടി വരും എന്നും നിലവില്‍ പ്രതിക്ക് കൊറോണ ആയതിനാല്‍ അനോഷണം പൂര്‍ത്തിയാകാന്‍ കഴിഞ്ഞിട്ടില്ല എന്നും രോഗം മാറുന്നതനുസരിച്ചു പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പ് നടത്തും എന്നും കാവ്യ വാദിച്ചു.

ജാമ്യം നല്‍കരുത് എന്ന കാവ്യയുടെ വാദം കോടതി ഗീകരിക്കുകയായിരുന്നു. ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയ വി നായര്‍ എന്ന 22കാരി ഭര്‍ത്തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കസ്റ്റഡിയിലാണ്. കിരണ്‍ നിരന്തരം വിസ്മമയയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നതോടെ കിരണിന് രക്.യില്ലാതായി.

കിരണുമായി വഴക്കിട്ടതിനു പിന്നാലെയാണ് ടര്‍ക്കി ടവ്വലില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങി മരിച്ചെന്നാണ് കണ്ടെത്തിയത്. എന്നാല്‍ വിസ്മയയുടെ മരണത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. രാസപരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം.

ഇതിനിടെ ഇപ്പോള്‍ വൈറലായി മാറുന്നത് മുന്‍ റിട്ടയേഡ് എസ്.പി ജോര്‍ജ് ജോസഫിന്റെ വെളിപ്പെടുത്തലുകളാണ്. സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥനായ ജോര്‍ജ് ജോസഫ് പറയുന്നത് വിസ്മയയുടേത് കൊലപാതകമാവാം എന്നു തന്നെയാണ്. മൂന്നു കാര്യങ്ങളാണ് ഇതിന് അടിവരയിട്ട് അദ്ദേഹം പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങി മരണം എന്ന് കണ്ടെത്തുമ്പോഴും വിസ്മയയുടെ കഴുത്തില്‍ കുരുക്കു മുറുകിയതിനു താഴെ മുറിവുണ്ട്.

കൈയില്‍ ഒടിവും, കാലില്‍ മുറിവും വിസ്മയയ്ക്കുണ്ട്. ആത്മഹത്യ ചെയ്യുന്ന ഒരാളുടെ ശരീരത്തില്‍ മുറിവുകള്‍ എങ്ങനെ വരും. ബാത്ത് റൂമില്‍ തൂങ്ങി എന്നാണ് കിരണ്‍ പറയുന്നത്. എന്നാല്‍ കിരണല്ലാതെ വേറെ ആരും വിസ്മയ തൂങ്ങി നില്‍ക്കുന്നത് കണ്ടിട്ടില്ല. ഈ പൊരുത്തക്കേട് പോലീസ് പരിശോധിക്കുന്നുണ്ട്. ടര്‍ക്കി ഉപയോഗിച്ചാണ് വിസ്മയയുടെ മരണമെന്നുള്ള കിരണിന്റെ വാദം അപ്പോഴേ തെറ്റി.

ടര്‍ക്കിയില്‍ തൂങ്ങാന്‍ ബുദ്ധിമുട്ടാണ്. കഴുത്തില്‍ കുരുക്ക് വീണ് മുറുകണമെങ്കില്‍, കയറോ, ചരടോ അല്ലെങ്കില്‍ കട്ടി കുറഞ്ഞ തുണിയോ വേണം. അല്ലാതെ ടര്‍ക്കി ടവ്വല്‍ പോലെ കനമുള്ള ടര്‍ക്കി കൊണ്ട് കഴുത്തില്‍ കുരുക്ക് മുറുകില്ലെന്നും, മുറുകിയാല്‍ തന്നെ പാട് ഇത്തരത്തിലേക്കാവില്ലെന്നും അദ്ദേഹം പറയുന്നു. ബാത്‌റൂമില്‍ വേറെ ഒന്നും ഇല്ലാത്തതുകൊണ്ടാണ് കിരണ്‍ അങ്ങനെ പറയുന്നത്. അത് ഒട്ടും തന്നെ ബലമില്ലാത്ത മൊഴിയാണ്.

അതിനാല്‍ ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നു. ഡമ്മി പരിശോധനക്കൊണ്ട് ഒരു ഗുണവുമുണ്ടാവില്ലെന്നും ജോര്‍ജ് വെളിപ്പെടുത്തുന്നു. ലൈവ് ബോഡിയുടെ സ്വഭാവങ്ങളും പ്രതികരണങ്ങളും ഡമ്മിക്ക് കാണുകയില്ലാത്തതിനാല്‍ ഡമ്മിയെ വിശ്വസിക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. വിസ്മയയുടെ വീട്ടുകാര്‍ എന്തുവന്നാലും ആ കുട്ടിയെ സ്വീകരിക്കുന്ന മനോഭാവമുള്ളവരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments