പി.പി. ചെറിയാന്‍
വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഓഗസ്റ്റ് 31ന് അവസാന സൈനികനും അഫ്ഗാന്‍ വിടുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. 20 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ സേനയെയാണു ബൈഡന്‍ പിന്‍വലിക്കുന്നത്.
അഫ്ഗാന്‍ ജനങ്ങള്‍ക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനും പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. ഒരു രാഷ്ട്രം നിര്‍മ്മിച്ചു നല്‍കുന്ന ഉത്തരവാദിത്വം അമേരിക്കക്ക് ഏറ്റെടുക്കുവാന്‍ കഴിയുകയില്ലെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ എംബസിക്കു സുരക്ഷ നല്‍കുന്നതിന് ആവശ്യമായ സേനയെ അവിടെ വിന്യസിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 11 നായിരുന്നു ബൈഡന്‍ നേരത്തെ സേനാ പിന്മാറ്റത്തിനു നിശ്ചയിച്ചിരുന്നത്. ബൈഡന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചതോടെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പിടിമുറുക്കുന്നതിനു താലിബാന്‍ തയാറെടുക്കുകയാണ്.
മറ്റൊരു യുദ്ധത്തിന് അമേരിക്കന്‍ തലമുറയെ ഇനി അഫ്ഗാനിസ്ഥാനിലേക്കു അയയ്ക്കുന്നതിന് ഞാന്‍ തയ്യാറല്ല. എന്നാല്‍ അഫ്ഗാനിസ്ഥാനാവശ്യമായ മാനുഷിക, സാമ്പത്തിക സഹായങ്ങള്‍ തുടരുമെന്നും ബൈഡന്‍ പറഞ്ഞു.
അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതിനുള്ള ബൈഡന്റെ തീരുമാനത്തെ ബുദ്ധി ശുന്യമായ നടപടിയാണെന്നാണ് സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം വിശേഷിപ്പിച്ചത്. അല്‍ ഖായിദയുടേയും ഐസിഎസിന്റേയും (ISIS) സ്വാധീനം അഫ്ഗാനിസ്ഥാനില്‍ വര്‍ധിക്കുന്നത് അമേരിക്കയുടെ സുരക്ഷിതത്വത്തിനു അപകടമാണെന്ന് ലിന്‍ഡ്‌സി ചൂണ്ടികാട്ടി.
ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ താലിബാനും അല്‍ ഖായിദയും അമേരിക്കന്‍ സൈന്യങ്ങള്‍ക്കു നേരെ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കരാര്‍ ഒപ്പിട്ടിരുന്നതായും ലിന്‍ഡസി വെളിപ്പെടുത്തി.