Saturday, July 27, 2024

HomeMain Storyപട്ടിണി മൂലം ലോകത്ത് ഓരോമിനിറ്റിലും പതിനൊന്നുപേര്‍ മരിക്കുന്നതായി കണക്ക്

പട്ടിണി മൂലം ലോകത്ത് ഓരോമിനിറ്റിലും പതിനൊന്നുപേര്‍ മരിക്കുന്നതായി കണക്ക്

spot_img
spot_img

കെയ്‌റോ: പട്ടിണിമൂലം ലോകത്ത് ഓരോ മിനിറ്റിലും മരിക്കുന്നത് പതിനൊന്നുപേര്‍. ദാരിദ്ര്യനിര്‍മാര്‍ജന സന്നദ്ധസംഘടനയായ ‘ഓക്‌സ്ഫാമാ’ണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. മരിച്ചുവീഴുന്ന പതിനൊന്നില്‍ ഏഴുപേരും കോവിഡ് കാരണം ദാരിദ്ര്യമനുഭവിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മരണം ആറുമടങ്ങാണ് വര്‍ധിച്ചത്.

ലോകത്താകെ 15 കോടി ജനങ്ങളാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ രണ്ടുകോടി കൂടുതലാണിത്. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, യുദ്ധക്കെടുതികള്‍, ആഭ്യന്തരസംഘര്‍ഷങ്ങള്‍ തുടങ്ങിയവ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുന്നത് ദാരിദ്ര്യത്തിന്റെ തോത് കൂട്ടുന്നതായി ഓക്‌സ്ഫാം അമേരിക്കയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ ആബി മാക്‌സ്മാന്‍ പറഞ്ഞു.

കോവിഡ് കാരണം 5,20,000 പേരാണ് പട്ടിണിയിലായത്. കോവിഡ് വ്യാപനം നേരിടുന്ന സമയത്തും രാജ്യങ്ങള്‍ സൈനികച്ചെലവിനായിമാത്രം മാറ്റിവെച്ചത് 5100 കോടി ഡോളറാണ്. ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുകയുടെ ആറിരട്ടിയോളംവരുമിത്. അഫ്ഗാനിസ്താന്‍, എത്യോപ്യ, ദക്ഷിണ സുഡാന്‍, സിറിയ, യെമെന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പട്ടിണിമരണങ്ങള്‍ കൂടുതല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments