Sunday, September 8, 2024

HomeMain Storyക്യൂബയിലെ പ്രതിഷേധം: പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡന്‍

ക്യൂബയിലെ പ്രതിഷേധം: പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡന്‍

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍: ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ അനുകൂലിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍. ക്യൂബന്‍ ജനതയ്ക്ക് സമാധാനപരമായി പ്രകടനങ്ങള്‍ നയിക്കുന്നതിനും, ജനങ്ങളെ ഭരിക്കേണ്ടത് ആരാണെന്നു സ്വതന്ത്രമായി തീരുമാനിക്കുന്നതിനുമുള്ള അവകാശം ബഹുമാനിക്കപ്പെടേണ്ടതാണെന്നു പ്രസ്താവനയില്‍ ബൈഡന്‍ ചൂണ്ടികാട്ടി.

ജനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ക്യുബന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് സാഹചര്യത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും, ദശാബ്ദങ്ങളായി ജനതയെ അടിച്ചമര്‍ത്തി, സാമ്പത്തിക ഞെരുക്കത്തിലേക്കു നയിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളില്‍ സമൂല മാറ്റം ആവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു.

ക്യൂബന്‍ ഗവണ്‍മെന്റിനെതിരെ ജൂലായ് 11 ഞായറാഴ്ചയാണ് ആയിരങ്ങള്‍ അണിനിരന്ന പ്രകടനം ഹവാനയുടെ തെരുവുവിഥികളെ പ്രകമ്പനം കൊള്ളിച്ചത്. ഇതിനെ തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.

നൂറുകണക്കിന് ആളുകളെ പൊലീസ് അറസ്റ്റു ചെയ്തു. പലയിടങ്ങളിലും പൊലിസും പ്രകടനക്കാരും ഏറ്റുമുട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments