ബാബു പി സൈമണ്‍
ഡാളസ് : ജൂലായ് 18ന് നാഷണല്‍ ഐസ്ക്രീം ഡേ ആയി ആഘോഷിക്കുന്നു . ആഘോഷത്തിന്‍റെ ആഘോഷത്തിന്റെ ഭാഗമായി ഐസ്ക്രീം വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും ഐസ്ക്രീം നല്‍കുന്നു.
1984 അമേരിക്കയുടെ പ്രസിഡന്‍റ് റൊണാള്‍ഡ് റീഗന്‍ ആയിരുന്നു ജൂലായ് മൂന്നാം ഞായറാഴ്ച നാഷണല്‍ ഐസ്ക്രീം ഡേ ആയും ജൂലായ് മാസം നാഷണല്‍ ഐസ്ക്രീം മാസമായും പ്രഖ്യാപിച്ചത് .
പ്രതിവര്‍ഷം മൂന്നര ബില്യണ്‍ ഡോളര്‍ ഐസ്ക്രീം വില്‍പ്പനയാണ് ഐസ്ക്രീം ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും തന്റെ പ്രഖ്യാപന കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.
ഐസ്ക്രീം അസോസിയേഷന്‍റെ സര്‍വ്വേ പ്രകാരം അമേരിക്കയുടെ 82 ശതമാനം ആളുകളും മധുരത്തിനു വേണ്ടി ഐസ്ക്രീം കഴിക്കുന്നവരാണ് എന്ന് രേഖപ്പെടുത്തിയിരുന്നു.
ഡയറി ക്യൂന്‍ , മക്‌ഡൊണാള്‍സ് തുടങ്ങി ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്‍റ് കളും ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട് എന്ന് അറിയിച്ചു.