ലക്‌നൗ: യു.പിയില്‍ ജനസംഖ്യ നിയന്ത്രണ പദ്ധതി ആസൂത്രണം ചെയ്യുന്ന ബി.ജെ.പിക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭീഷണി. ഈ വര്ഷം നടപ്പിലാക്കാന്‍ പോകുന്ന ജനസംഖ്യാ നിയന്ത്രണ പദ്ധതി പ്രകാരം രണ്ടിലേറെ മക്കളുള്ളവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല.
ഈ നയം നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നടപ്പിലാക്കിയാല്‍ നിലവിലെ ബി.ജെ.പി എം.എല്‍.എമാരില്‍ പകുതി പേര്‍ക്കും മത്സരിക്കാനാകില്ല. കാരണം യുപിയിലെ ബി.ജെ.പി എം.എല്‍.എമാരില്‍ പകുതിയും രണ്ടില്‍ കൂടുതല്‍ മക്കളുള്ളവരാണ്.
യു.പി നിയമസഭയില്‍ ആകെ 397 എം.എല്‍.എമാരാണ് ഉള്ളത്. ഇതില്‍ 152 പേര്‍ക്കും മൂന്നോ അതില്‍ കൂടുതലോ കുട്ടികളുണ്ട്. ഇതില്‍ തന്നെ ഒരു എം.എല്‍.എയ്ക്ക് എട്ട് കുട്ടികളാണുള്ളത്. ഇദ്ദേഹമാണ് മക്കളുടെ കാര്യത്തില്‍ ഒന്നാമനായ എം.എല്‍.എ. ഏഴ് മക്കളുള്ള മറ്റൊരു എം.എല്‍.എ രണ്ടാം സ്ഥാനത്തുണ്ട്.
ആറു കുട്ടികളുള്ള എട്ട് പേര്‍, അഞ്ച് മക്കളുള്ള 15 പേര്‍, നാല് മക്കള്‍ വീതമുള്ള 44 പേര്‍, മൂന്ന് മക്കള്‍ വീതമുള്ള 83 പേര്‍ എന്നിങ്ങനെ നീളുന്നു പട്ടിക.ലോക്‌സഭ സ്ഥാനാര്‍ത്ഥികളാകുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കും സമാനമായ അവസ്ഥയായിരിക്കും. ഗോരഖ്പൂര്‍ എം.പിയും ഭോജ്പുരി ചലച്ചിത്ര നടനുമായ രവി കിഷന് നാല് കുട്ടികളാണ് ഉള്ളത്.
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് യു.പി സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. പദ്ധതി പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയോ മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കില്ല. ലോക്‌സഭ വെബ്‌സൈറ്റ് പ്രകാരം 168 സിറ്റിംഗ് എം.പിമാരില്‍ 105 ബി.ജെ.പി എം.പിമാര്‍ക്കും മൂന്നോ നാലോ കുട്ടികളുണ്ട്.
ജനസംഖ്യ നിയന്ത്രണത്തില്‍ ചൈന മോഡല്‍ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനസംഖ്യ നിയന്ത്രണ നിയമത്തെ കുറിച്ച് സമര്‍പ്പിക്കപ്പെട്ട പൊതു താല്പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
നിലവില്‍ ജനന നിരക്ക് 2.1 ആകുന്നതാണ് ഗുണം ചെയ്യുകയെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ജനന നിരക്ക് 1950 കളില്‍ 5.9 ശതമാനം ആയിരുന്നു. രണ്ടായിരത്തില്‍ ഇത് 3 ശതമാനമായി കുറഞ്ഞു. 2.2 ശതമാനമാണ് 2018 ലെ ജനന നിരക്ക്.