Tuesday, November 5, 2024

HomeMain Storyലോക കായിക മാമാങ്കത്തിന് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ

ലോക കായിക മാമാങ്കത്തിന് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ

spot_img
spot_img

ടോക്യോ: ലോക കായിക മാമാങ്കത്തിന് ഇന്ന് തുടക്കം. നാല് സ്വര്‍ണമടക്കം ഇന്ത്യ 19 മെഡല്‍വരെ നേടുമെന്ന് ആഗോള സ്‌പോര്‍ട്‌സ് ഡേറ്റാ വിശകലന കമ്പനിയായ ഗ്രേസ്‌നോട്ട് പ്രവചിക്കുന്നു.

മേരികോം, അമിത് പംഗല്‍ (ബോക്‌സിങ്)

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ആറ് വട്ടം ലോകചാമ്പ്യനായ മേരികോം. 2012 ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരികോം ഇത്തവണയും മെഡല്‍ പ്രതീക്ഷയിലാണ്.

പുരുഷവിഭാഗത്തില്‍ അമിത് പംഗലിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. 52 കിലോഗ്രാം വിഭാഗത്തില്‍ 2019ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. വനിതകളില്‍ ലൗലിന ബോര്‍ഗോഹെയ്ന്‍, പൂജറാണി, പുരുഷന്‍മാരില്‍ വികാസ് കൃഷന്‍, മനീഷ് കൗശിക് എന്നിവരിലും പ്രതീക്ഷ വെക്കാം.

പി.വി. സിന്ധു (ബാഡ്മിന്റണ്‍)

വനിതാ വിഭാഗത്തില്‍ ഏഴാം നമ്പര്‍ താരമായ സിന്ധു കഴിഞ്ഞ ഒളിമ്പിക്‌സില്‍ വെള്ളി നേടി. ഇക്കുറിയും പ്രതീക്ഷയുണ്ട്. ലോക 2019 ലോകചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. പുരുഷ വിഭാഗത്തില്‍ ബി. സായ് പ്രണീതാണ് മത്സരിക്കുന്നത്. സൈന നേവാളും കിഡംബി ശ്രീകാന്തും മത്സരിക്കാനില്ല.

മനുഭേക്കര്‍/ സൗരഭ് ചൗധരി (ഷൂട്ടിങ്)

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ മനുഭേക്കര്‍സൗരഭ് ചൗധരി സഖ്യം സുവര്‍ണ പ്രതീക്ഷയാണ്. 2019 മുതല്‍ സഖ്യം മികച്ച പ്രകടനം നടത്തുന്നു. മനുസൗരഭ് സഖ്യം അഞ്ച് ഷൂട്ടിങ് ലോകകപ്പുകളില്‍ സ്വര്‍ണം നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ എളവേണില്‍ വാളറിവനും സ്വര്‍ണ പ്രതീക്ഷയാണ്.

ദീപികാ കുമാരി, അതാനു ദാസ് (അമ്പെയ്ത്ത്)

ദീപികാ കുമാരിക്ക് വനിതാ വിഭാഗത്തിലും മിക്‌സഡ് ഇനത്തില്‍ ഭര്‍ത്താവ് അതാനുദാസിനൊപ്പവും മെഡല്‍ സാധ്യതയുണ്ട്. ഈ വര്‍ഷം നടന്ന ലോകകപ്പില്‍ വ്യക്തിഗത വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലും ദീപിക സ്വര്‍ണം നേടി. പുരുഷ റിക്കര്‍വ് ടീമിനും മെഡല്‍ സാധ്യതയുണ്ട്.

ബജ്രംഗ്, വിനേഷ് ഫോഗട്ട് (ഗുസ്തി)

പുരുഷ വിഭാഗത്തില്‍ ബജ്രംഗ് പുണിയയും വനിതകളില്‍ വിനേഷ് ഫോഗട്ടും മെഡല്‍ പ്രതീക്ഷയിലാണ്.

65 കിലോഗ്രാം വിഭാഗത്തില്‍ മികച്ച ഫോമിലാണ് ബജ്‌റംഗ്. റോമില്‍ നടന്ന റാങ്കിങ് സീരീസില്‍ സ്വര്‍ണം നേടി. 2019ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ആത്മവിശ്വാസത്തിലാണ് വിനേഷ്. പുരുഷന്‍മാരില്‍ ദീപക് പുണിയയും സാധ്യതയിലുണ്ട്.

മീരാഭായ് ചാനു (ഭാരോദ്വഹനം)

വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവില്‍ മെഡല്‍ ഉറപ്പിക്കുന്നുണ്ട്.

ഈ വിഭാഗത്തില്‍ മെഡല്‍ സാധ്യതയുണ്ടായിരുന്ന വടക്കന്‍ കൊറിയ പങ്കെടുക്കാത്തതും ഇന്ത്യന്‍ താരത്തിന് ഗുണകരമാകും. 2020 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്.

ഹോക്കി

സമീപകാലത്ത് ഇന്ത്യന്‍ പുരുഷവനിത ഹോക്കി ടീമുകള്‍ സ്ഥിരതയോടെ കളിക്കുന്നു. പുരുഷ ടീമിന് തികഞ്ഞ മെഡല്‍ പ്രതീക്ഷയുണ്ട്. മലയാളിതാരം പി.ആര്‍. ശ്രീജേഷാണ് ഗോള്‍കീപ്പര്‍.

നീരജ് ചോപ്ര (അത്‌ലറ്റിക്‌സ്)

ജാവലിനില്‍ നീരജ് ചോപ്രയിലാണ് ഇന്ത്യന്‍ പ്രതീക്ഷ. 88.07 മീറ്റര്‍ ഏറിഞ്ഞ താരം സീസണില്‍ ലോകത്തെ മികച്ച നാലാം മികച്ച ദൂരത്തിനുടമയാണ്. 96.29 മീറ്റര്‍ ദൂരം കണ്ടെത്തിയ ജര്‍മനിയുടെ ജോഹന്നാസ് വെറ്ററാണ് ഒന്നാം സ്ഥാനത്തുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments