ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിലില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ.
ജൂണിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 122ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 128ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇന്ത്യ 107-ാം സ്ഥാനത്തായിരുന്നു എന്നും കൂടി ഓര്‍ക്കണം. 2021 ജൂണ്‍ അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 55.34 എംബിപിഎസും അപ്ലോഡ് 12.69 എംബിപിഎസുമാണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 106.61 എംബിപിഎസും അപ്ലോഡ് 57.67 എംബിപിഎസുമാണ്.
ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗത്തില്‍ ഇന്ത്യ 70ാം സ്ഥാനത്താണ്. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലുള്ള പാക്കിസ്ഥാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ പട്ടികയില്‍ 114ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 19.61 എംബിപിഎസും അപ്ലോഡ് 11.30 എംബിപിഎസുമാണ്. പട്ടികയില്‍ 102ാം സ്ഥാനത്തുള്ള കെനിയയിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 22.37 എംബിപിഎസും അപ്ലോഡ് 13.27 എംബിപിഎസുമാണ്.
എന്നാല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത്തില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായി ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച വേഗമാണ് ജൂണില്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഊക്ലയുടെ 2021 ജൂണിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് പട്ടികയില്‍ യുഎഇ ആണ് ഒന്നാമത്. മുന്‍ റാങ്കിങ്ങിലും യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 193.51 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 28.05 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗണ്‍ലോഡിങ് വേഗം 55.34 എംബിപിഎസും അപ്ലോഡിങ് വേഗം 12.69 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. എന്നാല്‍ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 6ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ചൈന 40ാം സ്ഥാനത്തായിരുന്നു.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്. ദക്ഷിണ കൊറിയയിലെ ഇന്റര്‍നെറ്റ് വേഗം 180.48 എംബിപിഎസ് ആണ്. ഖത്തര്‍ (171.76 എംബിപിഎസ്), നോര്‍വെ (167.60 എംബിപിഎസ്), സൈപ്രസ് (161.80 എംബിപിഎസ്, ചൈന (159.47 എംബിപിഎസ്), സൗദി അറേബ്യ (153.18 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റര്‍നെറ്റ് വേഗത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് വേഗം അഫ്ഗാനിസ്ഥാനിലാണ്. സെക്കന്‍ഡില്‍ 7.37 എംബിപിഎസ് ആണ് 137ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം.