Saturday, September 7, 2024

HomeMain Storyഓണ്‍ലൈന്‍ ക്ലാസ് തകൃതി; സംസ്ഥാനത്ത്‌ സ്മാര്‍ട് ഫോണും ടാബും ഇല്ലാതെ 5 ലക്ഷം വിദ്യാര്‍ഥികള്‍

ഓണ്‍ലൈന്‍ ക്ലാസ് തകൃതി; സംസ്ഥാനത്ത്‌ സ്മാര്‍ട് ഫോണും ടാബും ഇല്ലാതെ 5 ലക്ഷം വിദ്യാര്‍ഥികള്‍

spot_img
spot_img

തിരുവനന്തപുരം: കേരളത്തില്‍ പഠനത്തിനു സ്വന്തമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്ത 5 ലക്ഷത്തോളം വിദ്യാര്‍ഥികളുണ്ടെന്ന് സര്‍ക്കാര്‍ സര്‍വേ. സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയുടെ മുന്നോടിയായി ക്രോഡീകരിച്ച കണക്കുകള്‍ പ്രകാരമാണിത്.

നിലവില്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത കുട്ടികളെ 3 വിഭാഗങ്ങളായി തിരിച്ചാണ് കണക്കെടുത്തത്. 1) സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുന്നവര്‍, 2) വായ്പ ലഭ്യമാക്കിയാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുന്നവര്‍, 3) സമൂഹ സഹായത്തോടെ മാത്രം വാങ്ങാന്‍ കഴിയുന്നവര്‍.

മൂന്നാം വിഭാഗത്തിന്റെ കണക്കാണ് സര്‍ക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യ രണ്ടു വിഭാഗങ്ങളെക്കൂടി ചേര്‍ത്താല്‍ നിലവില്‍ ഉപകരണങ്ങളില്ലാത്തവര്‍ 10 ലക്ഷത്തിനു മുകളിലെത്തും.

എല്ലാ കുട്ടികള്‍ക്കും ഓഗസ്റ്റ് 15നകം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ജനകീയ യജ്ഞം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ എണ്ണം പോര്‍ട്ടലില്‍ ലഭ്യമാക്കി ഉപകരണങ്ങളോ പണമോ സംഭാവനയായി നല്‍കാന്‍ സൗകര്യമൊരുക്കും.

ഡിജിറ്റല്‍ ഉപകരണം വാങ്ങാനാകാത്തവര്‍

തിരുവനന്തപുരം – 11899
കൊല്ലം – 17526
പത്തനംതിട്ട – 6568
ഇടുക്കി – 12968
കോട്ടയം – 12200
ആലപ്പുഴ – 19075
എറണാകുളം- 22000
തൃശൂര്‍ – 65638
പാലക്കാട് – 113000
മലപ്പുറം – 91823
കോഴിക്കോട് – 49000
വയനാട് – 27122
കണ്ണൂര്‍ – 12126
കാസര്‍കോട് – 44595

ആകെ – 5,05,540

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments