വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ അഭയാര്‍ഥി പുനരധിവാസത്തിന് 10 കോടി ഡോളറിന്‍െറ (ഏകദേശം 740 കോടി രൂപ) അടിയന്തര ധനസഹായ പാക്കേജിന് അനുമതി നല്‍കി യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍.
പ്രത്യേക കുടിയേറ്റ വിസയില്‍ യു.എസില്‍ ജോലിചെയ്യുന്ന അഫ്ഗാനികളെ തിരിച്ചയക്കാനുള്ള നടപടികളും യു.എസ് തുടങ്ങിയിട്ടുണ്ട്. ഇവരെയുള്‍പ്പെടെ പുനരധിവസിപ്പിക്കാനാണ് സഹായം. താലിബാനില്‍നിന്നുള്ള സുരക്ഷാഭീഷണി കണക്കിലെടുത്താണിത്.
വിസ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ആദ്യസംഘം ഈ മാസാവസാനം അഫഗാനിലേക്ക് തിരികെയെത്തും.
2001ലെ അധിനിവേശത്തിനുശേഷമാണ് പരിഭാഷകരായും മറ്റു ജോലി ചെയ്യാനും അഫ്ഗാനികള്‍ക്ക് യു.എസ് പ്രത്യേക കുടിയേറ്റ വിസ നല്‍കിത്തുടങ്ങിയത്.