Friday, October 18, 2024

HomeMain Storyപ്രവചനം സത്യമാകുമോ? 2040 ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന് പുതിയ പഠനവും

പ്രവചനം സത്യമാകുമോ? 2040 ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന് പുതിയ പഠനവും

spot_img
spot_img

വാഷിങ്ടണ്‍: മസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഗവേഷകര്‍ 1972ല്‍ പുറത്തുവിട്ട പഠനത്തില്‍ 2040 ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന് പ്രവചനം നടത്തിയിരുന്നു.

അന്ന് ലോകം അതത്ര കാര്യമാക്കിയില്ലെങ്കിലും ശരിക്കും സത്യമായി പുലരുമെന്ന് സാധൂകരിച്ച് പുതിയ പഠനം. മനുഷ്യ സമൂഹം ലോകത്തുനിന്ന് ഇല്ലാതാകുമെന്നത് ശരിയായേക്കുമെന്നാണ് കെ.പി.എം.ജി ഇന്‍റര്‍നാഷനല്‍ ഗവേഷകന്‍ ഗയ ഹെറിങ്ടണും സംഘവും പറയുന്നത്. 2040ഓടെ ലോകം സമ്പൂര്‍ണ സാമൂഹിക തകര്‍ച്ച നേരിടുമെന്ന് ഹെറിങ്ടണ്‍ പറയുന്നു.

മനുഷ്യ സംസ്കാരത്തിന്‍റെ അന്ത്യം പ്രവചിച്ച് 1972ല്‍ എം.ഐ.ടി ഗവേഷകര്‍ നടത്തിയ പഠനം ‘ദ ലിമിറ്റ്‌സ് റ്റു എക്‌സ്പാന്‍ഷന്‍’ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ കൃതിയായിരുന്നു ഇത്.

എന്തുവില കൊടുത്തും സാമ്പത്തിക വളര്‍ച്ച മാത്രം ലക്ഷ്യമിടുന്ന നയങ്ങളുമായി വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാറുകളും മുന്നോട്ടുപോകുമ്പോള്‍ പ്രകൃതി വിഭവങ്ങള്‍ തീരെ ശുഷ്കമായി വളര്‍ച്ച നിലക്കുന്നതാണ് കാരണമായി അവര്‍ നിരത്തിയിരുന്നത്. ഇതിനെ പരിഹസിച്ചും പുഛിച്ചും നിരവധി പേര്‍ രംഗത്തുവന്നതോടെ ഈ പുസ്തകവും വിമര്‍ശന ശരമേറ്റുവാങ്ങി.

എന്നാല്‍, കോവിഡ് മഹാമാരി രണ്ടു വര്‍ഷമായി മനുഷ്യനെ മുള്‍മുനയില്‍ നിര്‍ത്തുകയും ലോകം മുഴുക്കെ മഹാപ്രളയത്തിനു സമാനമായ ഭീതി അനുഭവിക്കുകയും ചെയ്യുന്ന നാളുകളില്‍ പ്രവചനങ്ങളെ ശരിവെക്കുകയാണ് പുതിയ ഗവേഷണം.

ഒരു പതിറ്റാണ്ടിനകം ലോകത്ത് വളര്‍ച്ച നിലച്ചുപോയേക്കുമെന്നും മനുഷ്യന്‍ ക്രമേണ സമ്പൂര്‍ണ വിനാശത്തിലേക്ക് നീങ്ങുമെന്നും പുതിയ ഗവേഷണം പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments