Saturday, July 27, 2024

HomeHealth and Beautyഡെല്‍റ്റ വേരിയന്റ് വ്യാപനം; നിലവിലുള്ള യാത്രാ നിയന്ത്രണം തുടരുമെന്ന് വൈറ്റ് ഹൗസ്

ഡെല്‍റ്റ വേരിയന്റ് വ്യാപനം; നിലവിലുള്ള യാത്രാ നിയന്ത്രണം തുടരുമെന്ന് വൈറ്റ് ഹൗസ്

spot_img
spot_img

പി പി ചെറിയാന്‍

വാഷിങ്ടന്‍ ഡി സി : ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത സീനിയര്‍ ലവല്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തീരുമാനം ജൂലായ് 26 തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

2020 മുതല്‍ നിലവില്‍ വന്ന യാത്രാ നിയന്ത്രണങ്ങള്‍ തല്ക്കാലം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചു വരുന്നു.

പ്രത്യേകിച്ചു വാക്‌സിനേറ്റ് ചെയ്യാത്തവരിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അടുത്ത ആഴ്ചകളില്‍ ഇതു വര്‍ധിക്കുന്നതിനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസിനെ പ്രതിനിധീകരിച്ചു ജെന്‍സാക്കി അറിയിച്ചു.

യുഎസ് പൗരന്മാരല്ലാത്ത യാത്രക്കാര്‍ക്ക് യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ 4 ദിവസം മുമ്പ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നും മെയ് മാസം മുതല്‍ തന്നെ യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് യാത്രാ അനുമതി നിഷേധിച്ചിരുന്നു.

യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോഷ്‌ലി വലന്‍സ്ക്കി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം മുന്‍ ആഴ്ചയേക്കാള്‍ അമേരിക്കയില്‍ 53 ശതമാനം വര്‍ധിച്ചുവന്നെന്ന് ചൂണ്ടികാണിച്ചിരുന്നു.

ഇപ്പോള്‍ നിലനില്ക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ എന്ന് പിന്‍വലിക്കുമെന്നതിന് വൈറ്റ് ഹൗസ് വിശദീകരണം നല്‍കിയിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments