Saturday, May 10, 2025

HomeMain Storyഅമേരിക്കയില്‍ മാരക പ്രഹരശേഷിയുള്ള ഫയര്ആംസ് വില്പന നിരോധിച്ചു

അമേരിക്കയില്‍ മാരക പ്രഹരശേഷിയുള്ള ഫയര്ആംസ് വില്പന നിരോധിച്ചു

spot_img
spot_img

പി.പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന മാസ് ഷൂട്ടിംഗിനെ തടയുന്നതിന് മാരക ശേഷിയുള്ള ഫയര്‍ ആംസിന്റെ വില്പന തടഞ്ഞുകൊണ്ടു യു.എസ്. ഹൗസ് നിയമം പാസ്സാക്കി.


ജൂലായ് 29 വൈകീട്ട് യു.എസ്. ഹൗസില്‍ അവതരിപ്പിച്ച ബില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്കുശേഷം പാസ്സാക്കി. ്അനുകൂലമായി 217 പേര്‍ വോട്ടു ചെയ്തപ്പോള്‍ 213 പേര്‍ ബില്ലിനെ എതിര്‍ത്തു.


ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഹെന്‍ട്രി കൂലര്‍(ടെക്‌സസ്), ജറീഡ ഗോര്‍ഡന്‍(മയിന്‍), റോണ്‍കൈന്‍സ് (വിന്‍കോണ്‍സില്‍), വിന്‍സന്റ് ഗൊണ്‍സാലസ്(ടെക്‌സസ്), കുര്‍ട്ട് ഷര്‍ദാര്‍(ഒറിഗന്‍) എന്നിവര്‍ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ബ്രയാന്‍ ഫിറ്റ്‌സ് പാട്രിക്(പെന്‍സില്‍വാനിയ), ക്രിസ് ജേക്കബ്(ന്യൂയോര്‍ക്ക്) എന്നിവര്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തു.

യു.എസ്. ഹൗസ് ബില്‍ പാസ്സാക്കിയെങ്കിലും, യു.എസ്. സെനറ്റില്‍ 60 പേര്‍ അനുകൂലിച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ. അവസാന നിമിഷ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ബില്‍ സെനറ്റില്‍ പരാജയപ്പെടും. 50-50 എന്ന അംഗങ്ങളാണ് ഈ പാര്‍ട്ടികള്‍ക്കുള്ളത്.


1994 ല്‍ ഇതുപോലൊരു നിയമം അമേരിക്കയില്‍ കൊണ്ടുവന്നുവെങ്കിലും, 2004ല്‍ അതിന്റെ കാലാവധി അവസാനിച്ചു. ഏപ്രില്‍ 15 സ്റ്റയ്ന്‍ തോക്കുകളാണ് അമേരിക്കയിലെ ഭൂരിഭാഗം മാസ് ഷൂട്ടിംഗിനും ഉപയോഗിച്ചിരിക്കുന്നത്. ബില്‍ നിയമമായാല്‍ ഇത്തരത്തിലുള്ള ആയുധങ്ങളുടെ വില്പനയും നിയന്ത്രിക്കപ്പെടും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments