Wednesday, February 5, 2025

HomeNewsKeralaജപ്തി നടപടികളില്‍ സര്‍ക്കാരിന്  ഇടപെടാൻ'അധികാരം നല്കുന്ന നിയമഭേതഗതി പാസാക്കി

ജപ്തി നടപടികളില്‍ സര്‍ക്കാരിന്  ഇടപെടാൻ’അധികാരം നല്കുന്ന നിയമഭേതഗതി പാസാക്കി

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ

ജപ്തികളിലും ഇടപെടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന സുപ്രധാന നിയമദേഭഗതി ബില്‍ നിയമസഭ പാസാക്കി.
 1968 ലെ കേരള നികുതി വസൂലാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതാണ് നിര്‍ദിഷ്ട ബില്‍. റവന്യു റിക്കവറിയില്‍ സര്‍ക്കാരിന് മോറട്ടോറിയം പ്രഖ്യാപിക്കാം, തഹസില്‍ദാര്‍, കളക്ടര്‍, റവന്യുമന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവര്‍ക്ക് ഇളവ് അനുവദിക്കാം.
 ലേലത്തില്‍ പോകാത്ത ഭൂമി (ബോട്ട് ഇന്‍ ലാന്‍ഡ്) സര്‍ക്കാരിന് ഒരുരൂപയ്ക്ക് (നേരത്തെ ഇത് പത്തുപൈസയായിരുന്നു) ഏറ്റെടുക്കാമെന്നും ഭേതഗത്ി
 പലിശ 12ല്‍ നിന്ന് ഒമ്പത് ശതമാനമാക്കിയും കുറയ്ക്കും.  വീഴ്ച വരുത്തിയ ആള്‍ക്കോ, അടുത്ത ബന്ധുവിനോ ബാധ്യതകള്‍ തീര്‍ത്ത് ഭൂമി അഞ്ചുവര്‍ഷത്തിനകം സര്‍ക്കാരില്‍നിന്ന് ഏറ്റെടുക്കാം തുടങ്ങിയതാണ് സുപ്രധാന വ്യവസ്ഥകള്‍.

ജപ്തി ചെയ്ത ഭൂമി വേറൊരു വ്യക്തിക്ക് വില്‍ക്കാനും കഴിയും. വില്‍ക്കുന്നയാളും വാങ്ങുന്ന ആളും കരാറില്‍ ഒപ്പുവച്ചശേഷം കളക്ടറെ സമീപിച്ചാല്‍ നടപടി സ്വീകരിക്കും. ഭൂമി വില്‍പ്പന നടത്തി പണമടച്ചാല്‍ മാത്രമാകും ആ ഭൂമി ലഭിക്കുക.
ബാങ്ക് ജപ്തിയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന് ഇടപെടാന്‍ കഴിയാത്ത സ്ഥിതി മറികടക്കാനും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള നിയമഭേതഗതിയാണിനെന്നു റവന്യു മന്ത്രി കെ.രാജന്‍ നിയമസഭയില്‍ അറിയിച്ചു.

റവന്യൂ റിക്കവറി മൂലം ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ നിയമഭേദഗതി വഴിയൊരുക്കും. നിലവിലെ നിയമത്തില്‍ റിക്കവറി നടപടികള്‍ സ്റ്റേ ചെയ്യാന്‍ സര്‍ക്കാരിന് വ്യവസ്ഥകളില്ലെന്ന് റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചതോടെയാണ്് ഭേദഗതി വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കേരള റവന്യൂ റിക്കവറി ആക്ടിലെ സെക്ഷന്‍ 71 പ്രകാരം, ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍കൂര്‍ നല്‍കിയ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനെ അറിയിക്കാം. സര്‍ക്കാര്‍ ചില കേസുകളില്‍ മുന്‍കാലങ്ങളില്‍ നടപടികള്‍ സ്റ്റേ ചെയ്യുകയോ കടം വാങ്ങുന്നയാള്‍ക്ക് കുടിശികയുള്ള തുക തവണകളായി തിരിച്ചടയ്ക്കാന്‍ അനുവദിക്കുകയോ ചെയ്തിട്ടുണ്ട്.

എന്നാല്‍, ഒരു പ്രത്യേക കേസില്‍ നല്‍കിയ സ്റ്റേയ്‌ക്കെതിരെ ഒരു സ്വകാര്യ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന്, നിലവിലുള്ള നിയമം സര്‍ക്കാരിന് അത്തരം അധികാരങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

Show quoted text

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments