ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സ്‌ഫോടനം നടത്താനുള്ള ലഷ്കറെ ത്വയ്ബ പദ്ധതി തകര്‍ത്ത് ജമ്മുകശ്മീര്‍ പൊലീസ്. നാലുപേരെ അറസ്റ്റു ചെയ്തു.
ബാരാമുള്ള സ്വദേശി ആമിര്‍ റിയാസ് ലോണ്‍, സീര്‍ ഹംദാന്‍ സ്വദേശി ഒവൈസ് അഹമ്മദ് ഷക്‌സാസ്, പുല്‍വാമയിലെ രാജ്‌പോറ സ്വദേശി ഷുഹൈബ് മുസ്സഫര്‍ ഖാസി, താരിഖ് ദര്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അനന്ത്‌നാഗ് പട്ടണത്തില്‍ നടത്താന്‍ ലക്ഷ്യമിട്ടിരുന്ന വലിയ സ്‌ഫോടന പദ്ധതിയാണ് പൊലീസ് ഈ നീക്കത്തിലൂടെ തകര്‍ത്തത്. ലോണിന്‍റെ പക്കല്‍നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുള്‍പ്പടെ പിടിച്ചെടുത്തു.
ബാരാമുള്ള സ്വദേശിയായ ലഷ്കറെ ത്വയ്ബ ഭീകരന്‍ ബിലാല്‍ ഷെയ്ഖുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. പുല്‍വാമയിലെ സജീവ ഭീകരനായ ആക്വിബ് ദറുമായി ഖാസിക്ക് നേരിട്ടു ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.