Saturday, July 27, 2024

HomeNewsIndiaമൂന്നു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നടന്നത് 230 രാഷ്ട്രീയക്കൊലപാതങ്ങള്‍

മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നടന്നത് 230 രാഷ്ട്രീയക്കൊലപാതങ്ങള്‍

spot_img
spot_img

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 230 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയില്‍ അറിയിച്ചു.

2017 മുതല്‍ 2019 വരെ നടന്ന കൊലപാതകങ്ങളുടെ കണക്കാണിത്. 2017ല്‍ 99 രാഷ്ട്രീയ കൊലപാതകം നടന്നപ്പോള്‍ 2018ല്‍ 59ഉം 2019ല്‍ 72ഉം കേസുകളും ഉണ്ടായി.

ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത് ഝാര്‍ഖണ്ഡിലാണ്. ഈ കാലയളവില്‍ 49 കൊലപാതകങ്ങളാണ് നടന്നത്.

പശ്ചിമ ബംഗാളില്‍ 27ഉം ബിഹാറില്‍ 26ഉം കൊലപാതകങ്ങള്‍ നടന്നു. കര്‍ണാടകയില്‍ 25ഉം കേരളത്തിലും മഹാരാഷ്ട്രയിലും 15 വീതവും കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments