Saturday, July 27, 2024

HomeNewsKeralaകടകള്‍ രാത്രി ഒമ്പത് വരെ തുറക്കാം; ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം

കടകള്‍ രാത്രി ഒമ്പത് വരെ തുറക്കാം; ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു. ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്രപേര്‍ക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇളവുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

രോഗവ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരേണ്ടതുണ്ട്.

ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി വേണം ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വന്ന കോവിഡ് പ്രതിരോധ നടപടികള്‍ വിജയകരമാണെന്ന് മന്ത്രി അവകാശപ്പെട്ടു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ
ആഴ്ചയില്‍ ആറ് ദിവസവും കടകളും തുറക്കാം. കടകള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് വരെ. ഞായറാഴ്ച മാത്രം ഇനി ലോക്ഡൗണ്‍. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് എത്താം.

വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.ഇന്നത്തെ പൊതുസാഹചര്യവും വാക്സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക്, ഒരു സ്ഥലത്തെ ജനസംഖ്യയുടെ ആയിരം പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച്ച ഉണ്ടായാല്‍ അവിടെ ട്രിപ്പിള്‍ ലോക്ഡൗണും മറ്റുള്ളയിടങ്ങളില്‍ ആഴ്ച്ചയില്‍ ആറു ദിവസം പ്രവര്‍ത്തിക്കാനുള്ള അനുമതിയും ഉണ്ടാകും.

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-നും ഓണദിനമായ ഓഗസ്റ്റ് 22-നും ലോക്ഡൗണ്‍ ഉണ്ടാവില്ല. സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. വാക്സിനെടുത്തവരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ കടയില്‍ പോകുന്നതാണ് അഭികാമ്യം. 25 ചതുരശ്ര അടിയില്‍ ഒരാള്‍ വീതം എന്ന നിയന്ത്രണം കടകളില്‍ പാലിക്കണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments