ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭോങ് നഗരത്തില്‍ അക്രമിക്കപ്പെട്ട ഹിന്ദു ക്ഷേത്രം നവീകരിക്കുമെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്ഷേത്രം ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണേശ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇംറാന്‍ ഖാന്‍റെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് സംഭവത്തില്‍ സ്വമേധയ കേസെടുത്തു. പഞ്ചാബ് പ്രവിശ്യയുടെ ചീഫ് സെക്രട്ടറി, ഇന്‍സ്‌പെക്ടര്‍ ജനറല്‍ എന്നിവരോട് സുപ്രീംകോടതിയില്‍ ഹാജരാവാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
പാകിസ്താന്‍ ഹിന്ദു കൗണ്‍സില്‍ അംഗമായ ഡോ. രമേഷ് കുമാര്‍ വാന്‍കവാനി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു നീക്കം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമിക്കപ്പെട്ടത്.