Sunday, September 15, 2024

HomeNewsKeralaമദ്യം വാങ്ങാനെത്തുന്നവര്‍ കന്നുകാലികളല്ലെന്ന് ഹൈക്കോടതി

മദ്യം വാങ്ങാനെത്തുന്നവര്‍ കന്നുകാലികളല്ലെന്ന് ഹൈക്കോടതി

spot_img
spot_img

കൊച്ചി: ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കു മുന്നിലെ തിരക്കില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. മദ്യശാലകള്‍ക്കു മുന്നില്‍ ഇപ്പോഴും തിരക്കുമാറിയിട്ടില്ലെന്നും കന്നുകാലികളോട് പെരുമാറുന്നതുപോലെയാണ് ബെവ്കോയില്‍ എത്തുന്നവരോട് പെരുമാറുന്നതെന്നും കോടതി വിമര്‍ശിച്ചു.

പോലീസ് ബാരിക്കേഡ് വച്ചാണ് നിലവില്‍ തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്ലെറ്റുകളിലെ ഈ സ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

മദ്യശാലകളില്‍ എത്തുന്നവര്‍ക്ക് വാക്സിനേഷന്‍ രേഖകളോ ആര്‍.ടി.പി.ആര്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ പേര്‍ വാക്സിനെടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നാളെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.

മദ്യശാലകള്‍ക്കു മുന്നിലെ തിരക്ക് നിയന്ത്രിക്കണമെന്നും മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ രണ്ടു തവണ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments