Saturday, December 21, 2024

HomeMain Story20 വര്‍ഷത്തെ തടവിനു ശേഷം നിരപരാധിയെന്ന് കണ്ടെത്തിയ എണ്‍പത്തിമൂന്നുകാരന് 2 മില്യണ്‍ ഡോളര്‍

20 വര്‍ഷത്തെ തടവിനു ശേഷം നിരപരാധിയെന്ന് കണ്ടെത്തിയ എണ്‍പത്തിമൂന്നുകാരന് 2 മില്യണ്‍ ഡോളര്‍

spot_img
spot_img

പി.പി. ചെറിയാന്‍

ലാസ് വേഗസ്: നവേഡ സംസ്ഥാനത്തെ ലാസവേഗസില്‍ 1974 ല്‍ നടന്ന കൊലപാതകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിലിലടച്ച ഫ്രാങ്ക് ലഫിനയെ 20 വര്‍ഷത്തെ തടവിനു ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു.

ഇപ്പോള്‍ 83 വയസ്സുള്ള ഫ്രാങ്കിന് 2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനിച്ചതായി സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസില്‍ നിന്നും ആഗസ്റ്റ് 10 ചൊവ്വാഴ്ച അറിയിപ്പു ലഭിച്ചു.

കാസിനൊ മഗ്‌നാറ്റ മാര്‍വിന്‍ ക്രൗസിന്റെ ഭാര്യ ഹില്‍ഡാ ക്രൗസിനെ 1974 ല്‍ ജനുവരി 14ന് കവര്‍ച്ച ചെയ്തശേഷം കൊലപ്പെടുത്തി എന്നതായിരുന്നു ഫ്രാങ്കിനെതിരെ ആരോപിച്ചിരുന്ന കുറ്റം. ലാസ് വേഗസ് ഹസിന്‍ഡ് റിസോര്‍ട്ടിലെ ബെല്‍ ക്യാപ്റ്റനായിരുന്നു ഫ്രാങ്ക്. ഫ്രാങ്കും, കാമുകിയുമാണ് ഈ കൊലപാതകത്തിനു പുറകിലെ ബുദ്ധികേന്ദ്രമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

1977 ല്‍ ഇയാള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും, തടവു ശിക്ഷ വിധിക്കുകയുമായിരുന്നു. 1982 ല്‍ നവേഡ സുപ്രീം കോടതി ഇയാള്‍ക്കെതിരെയുള്ള കൊലകുറ്റം തള്ളിക്കളഞ്ഞുവെങ്കിലും, 1989 ല്‍ വീണ്ടും കുറ്റക്കാരനാണെന്ന് റിട്രയലില്‍ കോടതി വിധിച്ചു.

2019 ല്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തിയ ലാര്‍ഡന്‍സ് കമ്മീഷ്ണര്‍ യാതൊരു നിയന്ത്രണവും വെക്കാതെ മാപ്പു നല്‍കുകയും ചെയ്തു.

ഫ്രാങ്ക് നവേഡ സംസ്ഥാനത്തെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ഒടുവില്‍ നിരപരാധിയാണെന്ന് കണ്ടെത്തിയ അഞ്ചാമത്തെ വ്യക്തിയാണ്.

83 വയസ്സില്‍ ലഭിച്ച മോചനം പുതിയ ജീവിതത്തിന് തുടക്കം കുറിക്കട്ടെ എന്ന് നഷ്ടപരിഹാരം പ്രഖ്യാപിച്ചതിന് ശേഷം സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments