Saturday, September 7, 2024

HomeNewsIndiaവിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി

വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: 75 ാം സ്വാതന്ത്ര്യദിന പ്രൗഢിയില്‍ രാജ്യം. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് ആഘോഷങ്ങള്‍ നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി.

7.30ഓടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് ഭടന്മാര്‍ക്ക് ആദരം അര്‍പ്പിച്ചുമാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം തുടങ്ങിയത്.

രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നേരത്തെ അദ്ദേഹം ടിറ്ററില്‍ സന്ദേശം പങ്കുവെച്ചിരുന്നു. വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. പുതു ഊര്‍ജം പകരുന്ന വര്‍ഷമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു, ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ പകര്‍ന്നത് ജനകോടികളുടെ ഹൃദയമാണ്. ഭാവി തലമുറയ്ക്ക് ഇത് പ്രചോദനമാണ്. സ്വന്തമായി കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു

നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്‌സ് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പടനയിച്ച ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണതൊഴിലാളികള്‍, വാക്‌സിന്‍ വികസിപ്പിക്കാന്‍ പ്രയത്‌നിച്ച ശാസ്ത്രജ്ഞര്‍ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി.

ഒളിമ്പിക്‌സ് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ കായികതാരങ്ങളേയും അവരുടെ നേട്ടത്തേയും രാജ്യം അഭിനന്ദിക്കുന്നു. ഒളിമ്പിക്‌സ് വേദിയിലെ പ്രകടനത്തിലൂടെ നമ്മുടെ ഹൃദയം കീഴടക്കുക മാത്രമല്ല താരങ്ങള്‍ ചെയ്തതെന്നും ഭാവി തലമുറയ്ക്ക് പ്രചോദനമായി മാറിയെന്നും പ്രധാനമന്ത്രി.

രാജ്യത്തെ വിഭജനകാലത്തേയും അതിനായി ജീവന്‍വെടിഞ്ഞവരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. എല്ലാ വര്‍ഷവും ഓഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments