Friday, July 26, 2024

HomeMain Storyഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

spot_img
spot_img

മ്യൂണിക്: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. ഞായറാഴ്ച അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കാണ് ഇക്കാര്യം അറിയിച്ചത്.

ക്ലബ്ബ് തലത്തില്‍ 15 വര്‍ഷം ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും രാജ്യാന്തരതലത്തില്‍ പശ്ചിമജര്‍മനിക്കുവേണ്ടിയും കളിച്ചിരുന്ന മുള്ളര്‍ കഴിഞ്ഞ കുറേ നാളുകളായി അല്‍ഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലായിരുന്നു.

1974ല്‍ പശ്ചിമ ജര്‍മനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ്. ലോക ഫുട്‌ബോളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡിന് ഉടമയായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും (16) ക്രിസ്റ്റിയാനോ റൊണാള്‍ഡോയും (15) അദ്ദേഹത്തെ മറികടക്കുകയായിരുന്നു.

ബയേണ്‍ മ്യൂണിക്കിന്റെ പ്രധാന താരമായിരുന്ന അദ്ദേഹം 607 മത്സരങ്ങളില്‍ നിന്ന് 563 ഗോളുകള്‍ നേടി.

1970 ഫിഫ ലോകകപ്പില്‍ 10 ഗോളടിച്ച് സുവര്‍ണപാദുക പുരസ്കാരം നേടിയ മുള്ളര്‍ 1974 ലോകകപ്പിന്റെ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ പശ്ചിമ ജര്‍മനിയുടെ വിജയഗോളും നേടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments