Thursday, September 19, 2024

HomeMain Storyഅഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തുറക്കണം: മലാല

അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തുറക്കണം: മലാല

spot_img
spot_img

പി പി ചെറിയാന്‍ .

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ അവിടെ നിന്നും പലായനം ചെയ്യുന്ന അഭയാര്‍ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തി തുറക്കണമെന്ന് നൊേബല്‍ സമ്മാന ജേതാവും ആക്ടിവിസ്റ്റുമായ മലാല യൂസഫ്‌സായി അഭ്യര്‍ഥിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ മലാലയെ 2012ല്‍ തലക്കു വെടിവെച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാനില്‍ നടത്തിയിരുന്ന പോരാട്ടം അവസാനിപ്പിച്ചു യുഎസ് സൈന്യത്തെ പിന്‍വലിച്ചതോടെ താലിബാന്‍ അധികാരം പിടിച്ചെടുക്കുകയായിരുന്നു.

സാധാരണക്കാരായവര്‍ കാബൂളിലെ ഹമിദ് കര്‍സായി രാജ്യാന്തര വിമാന താവളത്തിലേക്ക് കൂട്ടമായി ഓടിയെത്തുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണെന്ന് ബിബിസിക്കു അനുവദിച്ച അഭിമുഖത്തില്‍ മലാല പറഞ്ഞു.

നാം ഇന്ന് ജീവിക്കുന്നത് പുരോഗതിയിലേക്ക് അനുനിമിഷം കുതിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്.

സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരും തുല്യത അനുഭവിക്കണം. പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന കാലഘട്ടത്തിലേക്ക് പോകുവാന്‍ ഒരു രാജ്യത്തേയോ, ഭരണാധികാരികളേയോ അനുവദിക്കരുത്24 വയസ്സ് മാത്രം പ്രായമുള്ള മലാല അഭിപ്രായപ്പെട്ടു.

1992 മുതല്‍ 2001 വരെ അധികാരത്തിലായിരുന്ന താലിബാന്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പുരുഷന്മാരുടെ നിയന്ത്രണത്തിലാക്കുകയും, കുട്ടികളെ സ്കൂളില്‍ പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നതായും മലാല ചൂണ്ടികാട്ടി.

2001ല്‍ യുഎസ് അധിനിവേശത്തോടെയാണ് അതിനൊരു പരിഹാരമായത്. ഇനിയും അതു ആവര്‍ത്തിക്കപ്പെടരുതെന്ന് മലാല മുന്നറിയിപ്പ് നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments