Sunday, September 8, 2024

HomeMain Storyമോഷണം ആരോപിച്ച് പരസ്യവിചാരണ; പൊലീസുകാരിക്ക് സ്ഥലംമാറ്റം

മോഷണം ആരോപിച്ച് പരസ്യവിചാരണ; പൊലീസുകാരിക്ക് സ്ഥലംമാറ്റം

spot_img
spot_img

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചു മൂന്നാം ക്ലാസുകാരിയേയും പിതാവിനേയും നടുറോഡില്‍ അരമണിക്കൂറിലേറെ തടഞ്ഞു നിര്‍ത്തി പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ രജിതയെ സ്ഥലം മാറ്റി. രജിതയ്‌ക്കെതിരെ വകുപ്പുതല നടപടിക്കും ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

ആറ്റിങ്ങല്‍ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകള്‍ കല്ലുവെട്ടാന്‍കുഴി വീട്ടില്‍ ജയചന്ദ്രനും (38) എട്ടുവയസ്സുകാരിയായ മകള്‍ക്കുമാണു മോശം അനുഭവം ഉണ്ടായത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആറ്റിങ്ങല്‍ മൂന്നുമുക്ക് ജംക്ഷനിലാണു സംഭവം. പൊലീസ് വാഹനത്തിന് അടുത്ത് നില്‍ക്കുകയായിരുന്ന ജയചന്ദ്രനെയും മകളെയും പൊലീസുകാരി തടഞ്ഞു നിര്‍ത്തി വാഹനത്തില്‍ നിന്നു കവര്‍ന്ന ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മോഷ്ടിച്ചിട്ടില്ലെന്നു ജയചന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും വിശ്വസിക്കാതെ ഒപ്പമുണ്ടായിരുന്ന മകളെയും അധിക്ഷേപിച്ചെന്നാണു പരാതി. ചോദ്യം ചെയ്യലും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു.

ഇതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരി മോഷണം പോയെന്നു പറയുന്ന ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്ത ഫോണ്‍ കാറിനുള്ളിലെ ബാഗില്‍ നിന്നു തന്നെ കണ്ടെടുക്കുകയായിരുന്നു.

നടുറോഡിലെ വിചാരണ കണ്ടു തടിച്ചു കൂടിയ നാട്ടുകാര്‍, മോഷണം പോയതായി ആരോപിച്ച മൊബൈല്‍ ഫോണ്‍ പൊലീസിന്റെ കാറില്‍നിന്നു തന്നെ കണ്ടു കിട്ടിയതോടെ പൊലീസ് നടപടിയെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments