വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ മരണം അല്‍ഖ്വായ്ദയ്ക്ക് തിരിച്ചടിയാണെന്നും, അവരെ ദുര്‍ബലമാക്കുമെന്നും പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. സവാഹിരിയുടെ നേരത്തെ പലപ്പോഴായി സവാഹിരിയുടെ മരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മോശം ആരോഗ്യ സ്ഥിതിയാണ് അദ്ദേഹത്തിനുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
”കെനിയയിലെയും ടാന്‍സാനിയയിലെയും യുഎസ് എംബസികള്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ സൂത്രധാരനാണ് സവാഹിരി. അമേരിക്കന്‍ ജനതയ്ക്ക് അദ്ദേഹം വലിയ ഭീഷണിയായിരുന്നു. ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ താല്‍പര്യത്തിനും വളരെ ഇയാള്‍ ഭീഷണിയുയര്‍ത്തിയിരുന്നു…” ബൈഡന്‍ പറഞ്ഞു.
യുഎസ്സിന്റെ ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടത്. 2011ല്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ശേഷം അല്‍ഖ്വയ്ദയ്ക്കുണ്ടാവുന്ന ഏറ്റവും വലിയ നഷ്ടമാണിത്. അഫ്ഗാനിസ്ഥാനില്‍ വെച്ചാണ് അല്‍ സവാഹിരിയെ യുഎസ് കൊലപ്പെടുത്തിയത്. സവാഹിരിയെ വധിച്ചെന്ന് ബൈഡന്‍ സ്ഥിരീകരിച്ചു.
സിഐഎ കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആണ് സവാഹിരി കൊല്ലപ്പെട്ടത്. നീതി നടപ്പായെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. 2001 സെപ്റ്റംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു സവാഹിരി.
ഈജിപ്തില്‍ നിന്നുള്ള സര്‍ജനാണ് സവാഹിരി. ഇയാളുടെ തലയ്ക്ക് 25 മില്യണ്‍ വരെ വിലയിട്ടിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ച ആറേകാലിന് ശേഷമാണ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് യുഎസ് അറിയിച്ചു. ജനങ്ങള്‍ക്ക് നിങ്ങള്‍ ഭീഷണിയാണെങ്കില്‍, എത്ര തന്നെ വൈകിയാലും, നിങ്ങള്‍ എവിടെ ഒളിച്ചാലും, നിങ്ങളെ യുഎസ് കണ്ടെത്തി വധിക്കുമെന്ന് ബൈഡന്‍ ട്വീറ്റ് ചെയ്തു.
നിരവധി ഇന്റലിജന്‍സ് കേന്ദ്രങ്ങളുടെ ഏകോപനത്തില്‍ വന്ന ആത്മവിശ്വാസവും, കൃത്യമായ വിവരങ്ങളുമാണ് സവാഹിരിയെ വധിക്കാന്‍ എളുപ്പമായത്. കുടുംബത്തോടൊപ്പം സുരക്ഷിതമായ കേന്ദ്രത്തിലായിരുന്നു സവാഹിരിയെന്ന് യുഎസ് പറയുന്നു. കാബൂളിലെ ഈ കേന്ദ്രത്തിന്റെ ബാല്‍ക്കണിയിലായിരുന്നു അദ്ദേഹം നിന്നിരുന്നു. മറ്റ് കുടുംബാംഗങ്ങളും ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വേറെ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല.
കാബൂളില്‍ സവാഹിരി ഉണ്ടായിരുന്നതായി താലിബാന്‍ അധികൃതര്‍ക്ക് അറിയാമായിരുന്നു. അതേസമയം താലിബാന്‍ വക്താവ് ഡ്രോണ്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ഇതിനെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇതെന്ന് മുജാഹിദ് പറഞ്ഞു.