Sunday, September 8, 2024

HomeMain Storyയുഎസില്‍ വന്‍ മെഡി കെയര്‍ തട്ടിപ്പ്: ഇന്ത്യന്‍ വംശജന് 27 വര്‍ഷം തടവുശിക്ഷ

യുഎസില്‍ വന്‍ മെഡി കെയര്‍ തട്ടിപ്പ്: ഇന്ത്യന്‍ വംശജന് 27 വര്‍ഷം തടവുശിക്ഷ

spot_img
spot_img

ഹൂസ്റ്റണ്‍ : അനാവശ്യ ജനിതകപരിശോധന രോഗികളിളില്‍ നടത്തി യുഎസ് സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയില്‍ നിന്ന് 46.30 കോടി യുഎസ് ഡോളര്‍ (ഏകദേശം 3850 കോടി രൂപ) വെട്ടിച്ച ഇന്ത്യന്‍ വംശജനായ ലാബ് ഉടമ മിനല്‍ പട്ടേലിന് (44) കോടതി 27 വര്‍ഷം തടവുശിക്ഷ വിധിച്ചു.

ജോര്‍ജിയയിലുള്ള ലാബ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പട്ടേല്‍. ആവശ്യമില്ലാത്ത പരിശോധനകള്‍ നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്ത ഇയാള്‍ 3 വര്‍ഷംകൊണ്ടാണ് വന്‍തുക കൈക്കലാക്കിയത്.

ടെലിമെഡിസിന്‍ കമ്പനികള്‍, കോള്‍ സെന്ററുകള്‍ എന്നിവരുമായി കൂട്ടുചേര്‍ന്നായിരുന്നു തട്ടിപ്പ്. രോഗികളുമായി ഫോണില്‍ ബന്ധപ്പെട്ട് അവരുടെ ഇന്‍ഷുറന്‍സ് പാക്കേജ് ചെലവേറിയ കാന്‍സര്‍ ജനിതകപരിശോധനകള്‍ അടങ്ങുന്നതാണെന്നു വിശ്വസിപ്പിക്കുന്നതാണ് ഇതിന്റെ ആദ്യപടി.

ടെസ്റ്റ് നടത്താന്‍ രോഗികള്‍ സമ്മതിച്ചാല്‍ ഇടനിലക്കാര്‍ക്കു കോഴ നല്‍കി ടെലിമെഡിസിന്‍ കമ്പനികള്‍ വഴി ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഡോക്ടര്‍മാരുടെ കുറിപ്പടി സംഘടിപ്പിക്കും.
തുടര്‍ന്നാണ് തട്ടിപ്പ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments