Friday, March 14, 2025

HomeMain Storyഹിലാരി കൊടുങ്കാറ്റ് കാനഡയിലേക്ക് നീങ്ങുന്നതായി നിരീക്ഷകര്‍, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ഹിലാരി കൊടുങ്കാറ്റ് കാനഡയിലേക്ക് നീങ്ങുന്നതായി നിരീക്ഷകര്‍, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

spot_img
spot_img

ഓട്ടവ : 84 വര്‍ഷത്തിനിടെ ആദ്യമായി തെക്കന്‍ കാലിഫോര്‍ണിയയില്‍ വീശിയടിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹിലാരി ഈ ആഴ്ച കാനഡയുടെ പടിഞ്ഞാറന്‍ മേഖലയെ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. കൊടുങ്കാറ്റിന്റെ ആഘാതം ചൊവ്വാഴ്ച വൈകുന്നേരത്തോടെ അനുഭവപ്പെടുമെന്നും എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി.

ഹിലാരി കൊടുങ്കാറ്റ് വടക്കോട്ട് നീങ്ങുകയും തെക്കന്‍ ആല്‍ബര്‍ട്ടയിലും സസ്‌കാച്വാന്റെ ചില ഭാഗങ്ങളിലും മധ്യ മാനിറ്റോബയിലും കനത്ത മഴയ്ക്ക് കാരണമാകുകയും ചെയ്യും. ബ്രിട്ടിഷ് കൊളംബിയ തീരങ്ങളില്‍ ചെറിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജന്‍സി പറയുന്നു. തെക്കന്‍ ആല്‍ബര്‍ട്ടയില്‍ റെഡ് ഡിയര്‍ വരെ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എന്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.

സസ്‌കാച്വാനില്‍ ചൊവ്വാഴ്ച രാവിലെ ഇടിമിന്നലിന് സാധ്യതയുണ്ട്. കൂടാതെ അഞ്ച് മുതല്‍ 10 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. അടുത്തിടെ കാട്ടുതീ പുക മൂടിയ കംലൂപ്സ്, കെലോവ്‌ന എന്നിവിടങ്ങളില്‍ ഇന്ന് രാത്രി മുതല്‍ ചെറിയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്വസ്നെല്‍, വില്യംസ് തടാകം തുടങ്ങിയ വടക്കന്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും സാധ്യതയുണ്ട്.

ഹിലാരി കൊടുങ്കാറ്റ് തെക്കന്‍ കാലിഫോര്‍ണിയയില്‍ ഞായറാഴ്ചയാണ് പ്രവേശിച്ചത്. ബജ കാലിഫോര്‍ണിയ പെനിന്‍സുലയില്‍ ഒരാള്‍ മുങ്ങിമരിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ കൊടുങ്കാറ്റിന്റെ ഭീഷണിയിലാണ്. അരിസോണയുടെയും നെവാഡഡയുടെയും ചില ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments