വത്തിക്കാന്‍ സിറ്റി: അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയാറാകണമെന്നും അവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
അഫ്ഗാനിലെ യുവതലമുറക്ക് വിദ്യാഭ്യാസം നല്‍കല്‍ അനിവാര്യമാണെന്നും താലിബാന്‍െറ മുന്‍ ഭരണകാലത്തെ നിയന്ത്രണങ്ങളെ കുറിച്ച് പരാമര്‍ശിച്ച് മാര്‍പാപ്പ വ്യക്തമാക്കി.
സെന്‍റ്പീറ്റേഴ്‌സ് ബര്‍ഗില്‍ പ്രാര്‍ഥനക്കിടെ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും പിന്തുണക്കുന്ന വ്യക്തിയാണ് പോപ്.
താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത ആയിരങ്ങളെ ഖത്തര്‍, തുര്‍ക്കി, ഇറ്റലി, ജര്‍മനി രാജ്യങ്ങള്‍ സ്വീകരിച്ചിരുന്നു. കുറെ പേര്‍ പാകിസ്താനിലുമെത്തി.